Deshabhimani

ഡൽഹിയിൽ പൊലീസ് നരനായാട്ട്: കോടതിയലക്ഷ്യവും ഹേബിയസ്‌ കോർപ്പസ്‌ ഹർജിയും ഇന്ന് സുപ്രീംകോടതിയിൽ

suprem court delhi police.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 06:30 AM | 1 min read

ന്യൂഡൽഹി: ജനാധിപത്യത്തിന്റെ കശാപ്പുകാരനായ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാൻ സുപ്രീംകോടതി പൊലീസ് ഉത്തരവ്‌ ലംഘിച്ചതിലെ കോടതിയലക്ഷ്യ ഹർജിയും അഭിജീത്‌ ദിപ്കെ, അശുതോഷ് റംഗ, സൗരവ് ദാസ് എന്നിവരെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നൽകിയ ഹേബിയസ്‌ കോർപ്പസ്‌ ഹർജിയും ഞായറാഴ്ച രാവിലെ സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് അടിയന്തരമായി പരിഗണിക്കും. ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച്‌ ഇതിനായി ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ രൂപീകരിച്ചു.


ഡൽഹിയിലെ മെട്രോ, റെയിൽ, റോഡ്‌ ഗതാഗതം പൂർണമായും അടച്ചിടാൻ പറ്റില്ലെന്ന സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ചതിലാണ് കോടതിയലക്ഷ്യ ഹർജി. സമ്പൂർണ നിരോധനം വിലക്കി ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ വെള്ളിയാഴ്‌ച ഉത്തരവിട്ടിരുന്നു. സിപിഎ എം ജനറൽ സെക്രട്ടറി എം എ ബേബി നൽകിയ ഹർജി അടിയന്തരമായി പരിഗണിച്ചായിരുന്നു ഇത്‌. എന്നാൽ 45 മെട്രോ സ്‌റ്റേഷനും റോഡുകളും പൂർണമായി പൊലീസ്‌ അടച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, സിറ്റി പൊലീസ്‌ കമീഷണർ അനുരാഗ് കുമാർ, മെട്രോ റെയിൽ ചെയർപേഴ്‌സൺ ഡി താര എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി ഹർജിയിൽ ആവശ്യപ്പെട്ടു.


സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ, സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ശനിയാവ്ച രാവിലെയാണ് പൊലീസ് വിമാനത്തില്‍ കയറി കസ്റ്റഡിയില്‍ എടുത്തത്. ഇതിന് ശേഷം ഇവരെ എവിടേയ്ക്ക് കൊണ്ടുപോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിജെപി പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home