2021 ൽ 74.74 ശതമാനം
ജനവിധി 77.41 ശതമാനം


സ്വന്തം ലേഖകൻ
Published on Apr 10, 2026, 01:09 AM | 1 min read
ആലപ്പുഴ
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 77.41 ശതമാനം പോളിങ്. 2021ൽ 74.74 ശതമാനമായിരുന്നു. കുട്ടനാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ പോളിങ് വർധിച്ചു. നാല് മണ്ഡലങ്ങളിൽ 80 ശതമാനം കടന്നു. അരൂരിലാണ് കൂടുതൽ. 83.35 ശതമാനം.ചേർത്തലയിൽ 82.07, ആലപ്പുഴ 81.29 , അന്പലപ്പുഴ 80.75 ശതമാനം വീതമാണ് പോളിങ്. 71.05 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ ചെങ്ങന്നൂരാണ് പിന്നിൽ. 2021 ൽ അരൂർ, ചേർത്തല മണ്ഡലങ്ങളിൽ മാത്രമായിരുന്നു 80 ശതമാനം കടന്നത്. 2021 നെ അപേക്ഷിച്ച് അന്പലപ്പുഴയിൽ ഇത്തവണ ആറ് ശതമാനത്തോളം വോട്ട് വർധിച്ചു. ആലപ്പുഴയിൽ അഞ്ച് ശതമാനത്തോളമാണ് വർധന. രാവിലെ മുതൽ ജനങ്ങൾ ആവേശത്തോടെയാണ് പോളിങ് ബൂത്തുകളിലേക്കെത്തിയത്. പുലർച്ചെ 5.30 ന് ആരംഭിച്ച മോക് പോളിന് ശേഷം ഏഴിന് വോട്ടിങ് ആരംഭിച്ചു. വോട്ടിങ് തുടങ്ങുന്നതിന് മുന്പുതന്നെ പല ബൂത്തുകൾക്ക് മുന്പിലും വോട്ടർമാരുടെ വരിയായി. രാവിലെ ഒന്പതുവരെ എല്ലാ മണ്ഡലങ്ങളിലും 15 ശതമാനത്തിന് മുകളിലേക്ക് പോളിങ് എത്തി. പകൽ 11ന് 31 ശതമാനം കടന്നു. അരൂർ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ മണ്ഡലങ്ങളിൽ 35 ശതമാനത്തിന് മുകളിലായി. ഒന്നോടെ അന്പത് ശതമാനത്തിന് അടുത്തായി. അരൂർ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ മണ്ഡലങ്ങളിൽ 52 ശതമാനം കടന്നു. മൂന്നായപ്പോഴേയ്‌ക്കും 60 ശതമാനം കടന്നു. വൈകിട്ട് അഞ്ചിന് അരൂരിൽ 80 ശതമാനത്തിലെത്തി. ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ മണ്ഡലങ്ങളിൽ 80 ശതമാനത്തിനടുത്തും.








0 comments