ad
Deshabhimani

ആലപ്പുഴയുടെ വിഐപി ബൂത്ത്‌

സംവിധായകൻ ഫാസിലും ഭാര്യ റോസീനയും സെന്റ്‌​ സെബാസ്റ്റ്യൻസ്​ 
എൽപി സ-്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം
വെബ് ഡെസ്ക്

Published on Apr 10, 2026, 01:08 AM | 1 min read

ആലപ്പുഴ

സംവിധായകൻ ഫാസിൽ, മകനും നടനുമായ ഫഹദ്​ ഫാസിൽ, സഹോദരൻ ഫർഹാൻ ഫാസിൽ, കുഞ്ചാക്കോ ബോബൻ, സംസ്ഥാന ചലച്ചിത്ര അവാർഡ്​ ജേതാവും തിരക്കഥാകൃത്തുമായ ഷാഹി കബീർ. നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയുടെ വിഐപി പോളിങ്‌ സ്‌റ്റേഷനായിരുന്നു ആലപ്പുഴ സെന്റ്‌​ സെബാസ്റ്റ്യൻസ്​ എൽപി സ്കൂൾ. പകൽ 11 ഓടെ സംവിധായകൻ ഫാസിലാണ്‌ സമ്മതിദാനം വിനിയോഗിക്കാൻ ആദ്യമെത്തിയത്‌. 218–ാം നമ്പർ ബൂത്തിൽ വോട്ടുചെയ്‌ത്‌ ഫാസിൽ മടങ്ങിയതിന്​ പിന്നാലെ കൊച്ചിയിലെ സിനിമ ലൊക്കേഷനിൽനിന്ന് കുഞ്ചാക്കോ ബോബനെത്തി. ബൂത്തിൽ തിരക്കില്ലാത്ത സമയമായതിനാൽ അതിവേഗം വോട്ടുചെയ്‌ത്‌ മടങ്ങി. ഉച്ചയോടെ ഫഹദ്​ ഫാസിലും സഹോദരൻ ഫർഹാൻ ഫാസിലുമെത്തി​. ഹൈദരാബാദിലെ ‘തെലുങ്ക്​’ സിനിമയുടെ ഷൂട്ടിങ്​ ലൊക്കേഷനിൽനിന്ന്​ രാവിലെ വോട്ടുചെയ്യാൻ എത്തുകയായിരുന്നു. ഇരുവർക്കും അൽപ്പനേരം വരിയിൽ നിൽക്കേണ്ടിവന്നു. വോട്ടുചെയ്‌ത്‌ വൈകിട്ടോടെ ഹൈദരാബാദിലേക്ക്‌ മടങ്ങി. ആലപ്പുഴ രൂപത ബിഷപ്​ ഡോ. ജെയിംസ്​ റാഫേൽ ആനാപറമ്പിലും തിരക്കഥാകൃത്ത്​ ഷാഹി കബീറും ഇതേ സ്‌കൂളിലാണ്‌ വോട്ട്​ ചെയ്തത്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home