ad
Deshabhimani

മാറ്റം കാലത്തിനൊപ്പം

ITI

ചാല ഗേൾസ് ഹൈസ്‌കൂൾ കോമ്പൗണ്ടിൽ 
പ്രവർത്തനം തുടങ്ങിയ ഐടിഐ

avatar
എം പി ലിജു

Published on Apr 03, 2026, 12:01 AM | 1 min read

തി​രു​വ​ന​ന്ത​പു​രം

‘നമ്മുടെ നാട്ടിൽ ആധുനിക കോഴ്‌സുകൾ പഠിപ്പിക്കുന്ന ഒരു സർക്കാർ ഐടിഐ ഉയർന്നു വരുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുന്നിലുള്ളത് റോബോട്ടിക്‌സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലമാണ്. ഇതു മുന്നിൽ കണ്ട്‌ ചാലയിൽ പുതിയ ഐടിഐ അനുവദിച്ച സർക്കാരിന്റെയും വി ശിവൻകുട്ടിയുടെയും ഇടപെടൽ പുതുതലമുറയെ ചേർത്തുപിടിക്കലാണ്‌’ – ചാല സ്വദേശിയായ വിദ്യാർഥിനി എസ് രാഗശ്രീയുടെ വാക്കുകളിൽ എൽഡിഎഫ്‌ സർക്കാരിന്റെ ദീർഘവീക്ഷണം വ്യക്‌തം. വിഴിഞ്ഞം തുറമുഖം സൃഷ്‌ടിച്ച തൊഴിൽസാധ്യതകളടക്കം മുന്നിൽ കണ്ട്‌ ചാലയിൽ ആരംഭിച്ച ആധുനിക കോഴ്സുകളോടുകൂടിയ ഐടിഐ കേരളത്തിലെ തൊഴിൽ നൈപുണ്യ മേഖലയുടെ മുന്നേറ്റത്തിന്‌ കരുത്താകും. 2024ലാണ് കിള്ളിപ്പാലത്ത് പുതിയ ഗവ. ഐടിഐ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ചാ​ല ജി​എ​ച്ച്​എ​സി​ന്റെ ഒ​ഴി​ഞ്ഞു​കിട​ക്കു​ന്ന ക്ലാസ്‌ മുറികളിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തിയാണ്‌ ക്ലാസുകൾ നടത്തുന്നത്‌. ഐടിഐ​ക്കാ​യി 14.95 കോ​ടി ചെ​ല​വു​വ​രു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ നിർമാണം പുരോഗമിക്കുകയാണ്‌. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ട്‌ ഏക്കർ സ്ഥലത്ത് ഏഴുനില കെട്ടിടമാണ്‌ ഉയരുന്നത്‌. പഠന ഉപകരണങ്ങൾ വാങ്ങുന്നതിനായി 2.6 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ നവംബറിൽ വി ശിവൻകുട്ടി കല്ലിട്ടു. അ​ഡി​റ്റീ​വ് മാ​നു​ഫാ​ക്ട​റി​ങ്​ (ത്രീ ​ഡി പ്രി​ന്റി​ങ്), ഇ​ൻ​ഡ​സ്ട്രി​യ​ൽ റോ​ബോ​ട്ടി​ക്സ് ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ മാ​നു​ഫാ​ക്ച​റി​ങ്​ ടെ​ക്നീ​ഷ്യ​ൻ, വി​ഴിഞ്ഞം തു​റ​മു​ഖ​ത്തി​ലെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മ​റൈ​ൻ ഫി​റ്റ​ർ, മ​ൾ​ട്ടി​മീ​ഡി​യ അ​നി​മേ​ഷ​ൻ ആൻഡ്‌ സ്പെ​ഷ​ൽ ഇ​ഫ​ക്ട്, വെ​ൽ​ഡ​ർ തു​ട​ങ്ങി​യ​വ​യാ​ണ് കോ​ഴ്‌​സു​ക​ൾ. നിലവിൽ 188 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home