ad
Deshabhimani

രാഹുൽ പ്രതിപക്ഷനേതാവായത്‌
കോൺഗ്രസിന്റെ കരുത്തിലല്ല: 
എ വിജയരാഘവൻ

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം കടക്കരപ്പള്ളിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 31, 2026, 01:39 AM | 1 min read

ചേർത്തല
രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവയത് കോൺഗ്രസിന്റെ കരുത്തിലല്ല. പ്രതിപക്ഷ പാർടികൾ യോജിച്ചതിനാലാണെന്ന്‌ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം കടക്കരപ്പള്ളിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ബിജെപിയെ സഹായിക്കാൻ ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുന്നു. എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ചയിലാണ്‌ കേരളം വികസനക്കുതിപ്പ് നേടിയത്‌. ദേശീയപാത ഉൾപ്പെടെ റോഡുകളും ആശുപത്രികളും സ്‌കൂളുകളും അത്ഭുതകരമായാണ് വികസിപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ആശുപത്രികൾ സ്വകാര്യവൽക്കരിക്കുകയാണ്. കേരളത്തിൽ പരിശോധനകളും ചികിത്സയും പരമാവധി സൗജന്യമാക്കുന്നു. സർക്കാർ ആശുപത്രികളെ മികച്ചതാക്കി. ലോകം തളർന്നാലും തളരാത്ത ജനതയുള്ള കേരളം നിലകൊള്ളും. കേരളത്തിന്റെ പൊതുവളർച്ചയ്‌ക്ക്‌ കേന്ദ്ര ബിജെപി തടസമായി. ബിജെപിയും കോൺഗ്രസും കേരളത്തിന്റെ വളർച്ചയുടെ വാതിലടച്ചവരാണ്. വയോജന സംരക്ഷണത്തിന് ഇന്ത്യയിലാദ്യം നിയമം കൊണ്ടുവന്നത് പിണറായി സർക്കാരാണ്‌. പാവപ്പെട്ടവർ പിന്തള്ളപ്പെട്ട് പോകരുതെന്ന് ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാരിന്. സർക്കാരിനെ വിമർശിക്കാൻ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഒന്നുമില്ലാത്തതിനാൽ കളവ് പ്രചരിപ്പിക്കുന്നു. ഇടതുപക്ഷ വിരുദ്ധ വാർത്തകൾ സൃഷ്‌ടിച്ച്‌ സർക്കാരിനെ തകർക്കാൻ ഇവരെല്ലാം ഒന്നിക്കുകയാണ്. ​ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ് ബിജെപി സർക്കാർ. കേരളത്തിലെപ്പോലെ ന്യൂനപക്ഷ സംരക്ഷണം മറ്റെവിടെയും ഇല്ല. കെ എസ് സുധീഷ് അധ്യക്ഷനായി. കെ കെ പ്രഭു സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home