മാഹിയും തെരഞ്ഞെടുപ്പിന് സജ്ജം

മയ്യഴി: പുതുച്ചേരി നിയമസഭയിലേക്ക് മാഹി മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനുള്ള നടപടികൾ പൂർത്തിയായി. 31 പോളിങ് ബുത്തുകളാണ് ക്രമീകരിച്ചത്. കേരളത്തിനൊപ്പം വ്യാഴാഴ്‌ചയാണ് മാഹിയിലും തെരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. മാഹി മദർ തെരേസ നഴ്‌സിങ് കോളേജിൽ മാതൃകാ പോളിങ് ബൂത്തും സജ്ജീകരിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും നിരീക്ഷകനായി ലോകേഷ് മിശ്രയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ജിതിൻ ബെൻസാളും മയ്യഴിയിൽ ക്യാമ്പ് ചെയ്യുന്നു.
മദ്യക്കടത്ത് തടയാനായി മയ്യഴിയുടെ വിവിധ ഭാഗങ്ങളിൽ അതിർത്തി ചെക്ക്പോസ്റ്റുകൾ സജ്ജീകരിച്ചു. ഫ്ലയിങ് സ്ക്വാഡും ആകാശ നിരീക്ഷണത്തിനായി ഡ്രോണും പ്രവർത്തിക്കുന്നു. ഇതുവരെ 822 ലിറ്ററിലധികം വിദേശമദ്യം പിടിച്ചെടുത്ത് പിഴ ഈടാക്കി. സുതാര്യമായ തെര ഞ്ഞെടുപ്പിന് മയ്യഴി പൂർണസ ജ്ജമായതായി വരണാധികാരി അങ്കിത് കുമാർ അറിയിച്ചു.
അതേസമയം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക് കുമാറിന് മികച്ച ജന പിന്തുണായണ് ലഭിക്കുന്നത്. മാഹി മണ്ഡലത്തിൽ തുടക്കം മുതൽ എൽഡിഎഫ് സ്വതന്ത്രൻ നേടിയ മേൽക്കൈ നിലനിർത്തിയാണ് പ്രചാരണം സമാപിച്ചത്. മാഹിയിലെ വികസന മുരടിപ്പും പുതുച്ചേരി സർക്കാരിന്റെ അവഗണനയുമാണ് പ്രധാനമായും തെരഞ്ഞെടുപ്പിൽ ചർച്ചയായത്.










0 comments