സണ്ണി വെയ്ൻ കുറിച്ച 'CH₃–CH₂–OH' ഇത് എന്തെന്ന് മനസ്സിലായോ?; വണ്ടിക്ക് പണികിട്ടിയോ എന്ന് സോഷ്യൽ മീഡിയ

പെട്രോളിൽ എഥനോൾ കലർത്തി സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രോഷം പുകയുമ്പോൾ ചർച്ചയായി സണ്ണി വെയ്ന്റെ 'CH₃–CH₂–OH' പോസ്റ്റ്. എഥനോൾ രാസസംയുക്തത്തിന്റെ ഘടനാ സൂത്രവാക്യമാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതോടെ 'വണ്ടിക്ക് പണികിട്ടിയോ', 'പറയേണ്ടത് ചുളുവിൽ പറയുകയും ചെയ്തു സങ്കികളുടെ തെറിയും കേൾക്കണ്ട... പുത്തിമാനേ...', 'ഗഡ്കരി വെള്ളം അടിച്ചു വണ്ടിക്ക് പണി കിട്ടി അല്ലേ?', 'വിദ്യാഭ്യാസം ഇല്ലാത്തവരെ കളിയാകുന്നോ ?...' 'കെമിക്കൽ ഫോർമുല ആയത് കൊണ്ട് സുമേഷ് കാവിപടകൾ എത്താൻ സമയം എടുക്കും' തുടങ്ങി നിരവധിയായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
എഥനോൾ കലര്‍ത്തിയ ഇന്ധനം വാഹന എഞ്ചിനുകൾക്ക് കേടുപാടുകൾ ഉണ്ടാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മിതിച്ചിട്ടുണ്ട്. ഇ20 ഇന്ധനത്തെ ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതിനിടിയിൽ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് കുറ്റസമ്മതം. ഇതു പ്രകാരം കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച് E20 ഇന്ധനം ഉപയോഗിക്കുമ്പോൾ BS-III വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വരും.










0 comments