ad
Deshabhimani

'സാധാരണക്കാരുടെ പോസ്റ്റ് കാർഡ് സ്വീകരിക്കുന്ന നീതിന്യായ വ്യവസ്ഥയുണ്ടായിരുന്നു'; വിമർശനവുമായി പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Jul 23, 2026, 05:29 PM | 1 min read

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി പി രാജീവ്.


സാധാരണക്കാരുടെ പോസ്റ്റ്കാർഡുകൾ പോലും പരിഗണിക്കുകയും ജനങ്ങളുടെ പരാതികൾ സ്വമേധയാ റിട്ട് ഹർജികളായി സ്വീകരിക്കുകയും ചെയ്തിരുന്ന നീതിന്യായ വ്യവസ്ഥയുണ്ടായിരുന്ന നാടാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


ജസ്റ്റിസ് പിഎൻ ഭഗവതി, ജസ്റ്റിസ് വിആർ കൃഷ്ണയ്യർ എന്നിവരുടെ കാലഘട്ടം പൊതുതാൽപ്പര്യ ഹർജികളുടെ സുവർണ്ണ യുഗമായിരുന്നുവെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.


ദില്ലിയിലെ സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണിക്കാൻ ശ്രമിച്ച അഭിഭാഷകനോട് തങ്ങളുടെ സമയം കളയരുതെന്നും വീഡിയോകൾ കാണാൻ താത്പര്യമില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അണിനിരന്ന ബെഞ്ചിന്റെ പ്രതികരണം.


പൊലീസ് വലിയ ക്രൂരതയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അഭിഭാഷകനോട് സമയവും ഊർജവും കളയരുതെന്നായിരുന്നു കോടതിയുടെ മറുപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


"Don't waste our time. We are not interested in videos. We don't have time to watch." — Chief Justice Surya Kant.

​There was a time when the judiciary found the time to read even postcards and, suo motu, treat genuine public grievances as writ petitions. That was the golden era of Public Interest Litigation, thanks to Justice P. N. Bhagwati and Justice V. R. Krishna Iyer.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home