എപ്സ്റ്റീൻ ഫയലുകളില്‍ രണ്ടായിരത്തിലധികം തവണ പരാമര്‍ശിക്കപ്പെട്ട വ്യക്തി; ഫ്രഞ്ച് മോഡൽ റിക്രൂട്ടര്‍ മരിച്ച നിലയിൽ

image: bbc
പാരിസ് : വിവാദമായ ജെഫ്രി എപ്സ്റ്റീൻ കേസില്‍ അന്വേഷണം നേരിടുന്ന ഫ്രഞ്ച് പ്രൊഫഷണൽ മോഡൽ റിക്രൂട്ടർ ഡാനിയൽ സിയാദിനെ പാരിസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളംബ്സിലെ ഡാനിയൽ സിയാദിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ യഥാർഥ കാരണം പ്രഖ്യാപിക്കാനാകൂവെന്നും അധികൃതർ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ രണ്ടായിരത്തിലധികം തവണയാണ് ഡാനിയലിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന് വേണ്ടി പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നത് ഡാനിയലാണെന്നാണ് ആരോപണമുയർന്നിരുന്നത്. ഇത് കൂടാതെ അഞ്ച് സ്ത്രീകൾ ഡാനിയലിനെതിരെ പീഡനപരാതി നൽകിയിട്ടുള്ളതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുഷ്യക്കടത്ത്, മാനഭംഗം തുടങ്ങി നിരവധി കേസുകൾ ഡാനിയൽ സിയാദിനെതിരെ നിലവിലുണ്ടായിരുന്നു.
എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന രണ്ടാമത്തെയാളാണ് ഡാനിയൽ സിയാദ്. എപ്സ്റ്റീന് പെൺകുട്ടികളെ എത്തിച്ചുനൽകിയെന്ന കേസിൽ 2020 ൽ അറസ്റ്റിലായ പ്രമുഖ മോഡലിംഗ് ഏജന്റ് ജീൻ- ലൂക്ക് ബ്രൂണൽ 2022 ൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.










0 comments