ad
Deshabhimani

ഉത്തരാഖണ്ഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ചോദ്യപേപ്പർ ചോർച്ച; രണ്ട് സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി

Uttarakhand.jpg
വെബ് ഡെസ്ക്

Published on Jul 23, 2026, 06:01 PM | 1 min read

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വീർ മാധോ സിംഗ് ഭണ്ഡാരി ഉത്തരാഖണ്ഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റി രണ്ട് സെമസ്റ്റർ എഞ്ചിനീയറിംഗ് പരീക്ഷകൾ റദ്ദാക്കി. സംഭവത്തിൽ സർവകലാശാലാ അധികൃതർ അന്വേഷണം ആരംഭിക്കുകയും കുറ്റാരോപിതനായ അധ്യാപകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.


'മെഷീൻ ലേണിംഗ് ഫോർ ഇന്റർനെറ്റ് ഓഫ് തിങ്സ്' (Machine Learning for Internet of Things), 'ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് തിയറി' (Electromagnetic Field Theory) എന്നിങ്ങനെ 2025-26 ലെ സെമസ്റ്റർ പരീക്ഷകളാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്.


പരീക്ഷയ്ക്ക് മുമ്പ് കോളേജിലെ വാട്സാപ്പ് ഗ്രൂപ്പിൽ വിദ്യാർത്ഥികൾക്ക് പങ്കുവെച്ച ചോദ്യങ്ങളുമായി പരീക്ഷാ ചോദ്യപേപ്പറിലെ 90 ശതമാനത്തോളം ചോദ്യങ്ങളും സാദൃശ്യമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് തിയറി ചോദ്യപേപ്പറും ചോർന്നതായി കണ്ടെത്തിയത്.


വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായും പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കുകയാണ് സർവകലാശാലയുടെ പ്രഥമ പരിഗണനയെന്നും വൈസ് ചാൻസലർ തൃപ്ത താക്കൂർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home