ad
Deshabhimani

മാർച്ചിനിടെ എസ്‌ഐയെ ആക്രമിച്ച് കെഎസ്‌യു വയനാട്‌ ജില്ലാ പ്രസിഡന്റ്‌; മുഖത്തടിച്ചു

ksu attack police

എസ്ഐയുടെ മുഖത്തടിക്കുന്ന കെഎസ്‌യു വയനാട്‌ ജില്ലാ പ്രസിഡന്റ്‌ ഗ‍ൗതം ഗോകുൽദാസ്. വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Jul 23, 2026, 06:22 PM | 1 min read

കൽപ്പറ്റ : മാർച്ച് നടക്കുന്നതിനിടെ എസ്‌ഐയുടെ മുഖത്തടിച്ച്‌ കെഎസ്‌യു വയനാട്‌ ജില്ലാ പ്രസിഡന്റ്‌. വ്യാഴാഴ്‌ച കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ യൂത്ത്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിനിടെ കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഗ‍ൗതം ഗോകുൽദാസാണ്‌ എസ്‌ഐയെ ആക്രമിച്ചത്‌. വൈത്തിരി സ്‌റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ ബേസിൽ പോളിനാണ്‌ അടിയേറ്റത്‌. ബാരിക്കേഡ്‌ തള്ളിമാറ്റാൻ ശ്രമിക്കുന്നത്‌ തടഞ്ഞപ്പോഴായിരുന്നു മർദനം. പ്രകോപനം ഒന്നുമില്ലാതെയാണ്‌ എസ്‌ഐയെ ആക്രമിച്ചത്‌. ഇതിനുപിന്നാലെ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അമൽ ജോയി ഗ‍ൗതം ഗോകുൽദാസിനെ പിടിച്ചുമാറ്റി.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home