ഏഐ പരിശീലനത്തിനായി പോൺ വീഡിയോകൾ ടോറന്റ് ചെയ്തു; ജീവനക്കാർ ആയിരിക്കാമെന്ന് ഒഴിഞ്ഞ് മെറ്റ

നിർമ്മിത ബുദ്ധി സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിനായി പോൺവീഡിയോകൾ നിയമവിരുദ്ധമായി ടോറന്റ് ചെയ്‌തതായുള്ള കേസിൽ ജീവനക്കാരെ പഴിചാരി മെറ്റ. പോൺ ഉള്ളടക്കങ്ങൾ ഡൗൺലോഡ് ചെയ്തതെല്ലാം ജീവക്കാർ ആയിരിക്കാം. അവ "വ്യക്തിപരമായ ഉപയോഗത്തിന്" വേണ്ടിയായിരിക്കാം. അതിനാൽ കേസ് തള്ളണമെന്ന് മെറ്റ യു എസ് കോടതിയിൽ ആവശ്യപ്പെട്ടു.
തങ്ങളുടെ AI സിസ്റ്റങ്ങളെ പരിശീലിപ്പിക്കാൻ മുതിർന്നവരുടെ പോൺ ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിച്ചതിന് തെളിവുകളില്ലെന്നും മെറ്റ അവകാശപ്പെടുന്നു.
വിക്‌സെൻ, തുഷി, ബ്ലാക്ക്ഡ്, ഡീപ്പർ തുടങ്ങിയ പോൺ സീരീസുകൾ പടച്ച സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സും കൗണ്ടർലൈഫ് മീഡിയയുമാണ് മെറ്റയ്ക്ക് എതിരായി പരാതി നൽകിയത്. 359 മില്യൺ ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
പോൺ വീഡിയോകൾ എടുക്കുക മാത്രമല്ല, അവ സൈബർ വിപണിയിൽ ലീക്ക് ചെയ്യാനും ഇടയാക്കി. 2018 മുതൽ മെറ്റ അവരുടെ AIമോഡലുകളെ പരിശീലിപ്പിക്കുന്നതിനായി കുറഞ്ഞത് 2,369 സിനിമകളെങ്കിലും ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. എന്നും കമ്പനികൾ ആരോപിക്കുന്നു. ബിറ്റ്‌ടോറന്റ്-ട്രാക്കിംഗ് ഉപകരണങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. പരിശോധനയിൽ മെറ്റയുടെ ഉടമസ്ഥതയിലുള്ളതായി തിരിച്ചറിഞ്ഞ നിരവധി കോർപ്പറേറ്റ് ഐപി വിലാസങ്ങൾ കണ്ടെത്തി.

മെറ്റ മൂവി ജെൻ, ലാമ എന്നിങ്ങനെയുള്ള മെറ്റയുടെ വീഡിയോ അധിഷ്ഠിത എഐ ഉത്പന്നങ്ങളെ പരിശീലിപ്പിക്കുന്നതിന് അനുവാദമില്ലാതെ ഡൗൺലോഡ് ചെയ്ത സിനിമകള്‍ ഉപയോഗിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. അതിവേഗം ഇവ ഡൗൺലോഡ് ചെയ്യാനാവുന്ന ബിറ്റ് ടൊറന്റ് സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചു എന്നും പറയുന്നു.
ജീവനക്കാരാകാം, തറപ്പിച്ച് മെറ്റ
പാരാതിയിൽ 2018 മുതൽ ആരംഭിച്ചതായി പറയുന്നത് തന്നെ അതിശയോക്തിയാണെന്ന് മെറ്റ പറയുന്നു. തങ്ങൾ എൽഎൽഎമ്മുകളെയും ജനറേറ്റീവ് വീഡിയോയെയും കുറിച്ച് ഗവേഷണം ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പാണത്. 2022 ൽ ആണ് പദ്ധതി തന്നെ തുടങ്ങിയത് എന്നുമാണ് വിശദീകരണം. മാത്രമല്ല മെറ്റയുടെ നിബന്ധനകൾ അവരുടെ AI-കൾ വഴി മുതിർന്നവർക്കുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനെ വിലക്കുന്നുണ്ട്.
പതിനായിരക്കണക്കിന് ജീവനക്കാരും നിരവധി കോൺട്രാക്ടർമാരും സന്ദർശകരും മൂന്നാം കക്ഷികളും എല്ലാ ദിവസവും മെറ്റയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യുന്നതിനാൽ, ക്ലിപ്പുകൾ ആരാണ് ഡൗൺലോഡ് ചെയ്‌തതെന്നോ അവർ മെറ്റ ജീവനക്കാരാണോ എന്നോ അറിയാൻ കഴിയില്ലെന്ന് കമ്പനി പറയുന്നു.
എൽഎൽഎം പരിശീലനത്തിനായി പൈറേറ്റഡ് പുസ്തകങ്ങൾ ഉപയോഗിച്ചുവെന്ന കേസിൽ ആന്ത്രോപിക് ഗ്രൂപ്പിന് 1.5 ബില്യൺ ഡോളർ നൽകാൻ മെറ്റ സമ്മതിച്ചിരുന്നു.
പുതിയ ചോദ്യങ്ങൾ, നിയമ പ്രതിസന്ധി
സെൻസിറ്റീവ് അല്ലെങ്കിൽ പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ AI പരിശീലനത്തിന് ഉപയോഗിക്കുമ്പോൾ ഡാറ്റയുടെ ഉറവിടം എന്തായിരിക്കണം. കമ്പനികൾ എങ്ങനെ അവ പ്രഖ്യാപിക്കയും പ്രദർശിപ്പിക്കയും ചെയ്യണം എന്നതിന് ഈ കേസ് വിശാലമായ ഒരു മാതൃക ആവശ്യപ്പെടുകയാണ്.











0 comments