സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; ഇന്ന് എട്ട് മരണം; 11,000-ത്തിലധികം പേർ ചികിത്സയിൽ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായി റിപ്പോർട്ട്. വിവിധ രോഗങ്ങൾ ബാധിച്ച് ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേർ മരിച്ചു. പനിയും മറ്റ് പകർച്ചവ്യാധികളും ജനങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
എലിപ്പനി ബാധിച്ച് 3 പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേരും മരിച്ചു. മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ, അമീബിക് മസ്തിഷ്കജ്വാരം എന്നിവ ബാധിച്ച് ഓരോ മരണം വീതം ഉണ്ടായി. സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടാതെ, വിവിധ ജില്ലകളിലായി 6 പേർക്ക് കൂടി ഷിഗല്ല രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഷിഗല്ല റിപ്പോർട്ട് ചെയ്തത്. ഇന്ന് മാത്രം സംസ്ഥാനത്താകെ 11,130 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.
രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിസര ശുചിത്വം പാലിക്കണമെന്നും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.










0 comments