ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു: കേന്ദ്ര നീക്കത്തിനെതിരെ സിപിഐ എം

CPIM
വെബ് ഡെസ്ക്

Published on Jul 03, 2026, 08:44 PM | 1 min read

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ ഇടപെടലുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജൂലൈ 1 മുതൽ നടപ്പിലാക്കിയ പുതിയ വിബി - ജിആർഎംജി പദ്ധതി തൊഴിലുറപ്പ് പദ്ധതിയുടെ അടിത്തറ ഇളക്കുന്നതാണെന്ന് പാർട്ടി കുറ്റപ്പെടുത്തി.


പദ്ധതി വിഹിതം കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്ന നിർദ്ദേശം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. 125 തൊഴിൽ ദിനങ്ങൾ നൽകുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണ്.


നിലവിലെ ബജറ്റ് വിഹിതം വെച്ച് പരമാവധി 48 ദിവസത്തെ തൊഴിൽ മാത്രമേ നൽകാൻ കഴിയൂ എന്ന് പാർട്ടി ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം തൊഴിൽ എന്നത് അവകാശമല്ലാതായി മാറുകയും, കേന്ദ്രം നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്ക് പദ്ധതി ചുരുങ്ങുകയും ചെയ്യുന്നു.


പുതിയ നിയമം വന്ന ശേഷം രാജ്യത്ത് 40.8 കോടി തൊഴിൽ ദിനങ്ങളുടെ കുറവുണ്ടായതായും പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ അവസ്ഥയും ഗുരുതരമാണെന്ന് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.


പദ്ധതി പ്രാവർത്തികമാക്കാൻ കേരളത്തിന് 2,090.96 കോടി രൂപ ആവശ്യമായി വരുമ്പോൾ, സംസ്ഥാന സർക്കാർ വകയിരുത്തിയത് വെറും 668 കോടി രൂപ മാത്രമാണ്. കേന്ദ്രത്തിന്റെ ഈ നയങ്ങളെ സംസ്ഥാന സർക്കാർ ഗൗരവമായി എതിർക്കുന്നില്ലെന്നും സിപിഐ എം പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങൾക്ക് ജനങ്ങൾ പിന്തുണ നൽകണമെന്നും പാർട്ടി അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home