ad
Deshabhimani

'യഥാർത്ഥ കേരള സ്റ്റോറി വരച്ചിടുന്ന ആറ്റുകാൽ പൊങ്കാല'; മതസൗഹാർദത്തിന്റെ കേരള മോഡൽ വരച്ചുകാട്ടി ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

John Brittas.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 04:28 PM | 1 min read

തിരുവനന്തപുരം: ഭിന്നിപ്പിന്റെ രാഷ്ട്രീയം രാജ്യം ഭരിക്കുന്ന കാലത്ത് മതസൗഹാർദത്തിന്റെ കേരള മോഡൽ വ്യക്തമാക്കി ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്ത് നടന്ന ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.


'ദി കേരള സ്റ്റോറി' പോലുള്ള സിനിമകൾ കേരളത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത്, എന്താണ് യഥാർത്ഥ 'കേരള സ്റ്റോറി' എന്ന് ആറ്റുകാൽ പൊങ്കാല അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം വിഡിയോയോടൊപ്പം കുറിച്ചു.


വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇസ്‌ലാം-ക്രിസ്ത്യൻ ആരാധനാലയങ്ങൾ മറച്ചുപിടിക്കേണ്ടി വരുന്ന അവിടത്തെ സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമായി, ഇവിടെ ഇസ്‌ലാം-ക്രിസ്ത്യൻ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർ ആറ്റുകാൽ അമ്മയുടെ ഭക്തർക്ക് സഹായവുമായി ഒരുപോലെ മുന്നോട്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ഇന്ന് തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടക്കുകയാണ്. കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം. മതപരമായ വ്യത്യാസങ്ങൾക്കതീതമായി ഓരോ ആഘോഷവും എല്ലാവരുടേതുമാണ് എന്നതിന് ഓണം, വിഷു, ഈദ്, ക്രിസ്മസ് എന്നിവയെല്ലാം തെളിവുകളാണ്. വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും സൗഹാർദ്ദം തകർക്കാനും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാ മതവിഭാഗങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമായി ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയും മാറി.

ഉത്തരേന്ത്യ ഇന്ന് ഹോളി ആഘോഷിക്കുകയാണ്. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇസ്‌ലാം-ക്രിസ്ത്യൻ ആരാധനാലയങ്ങൾ മറച്ചുപിടിക്കേണ്ടി വരുന്ന അവിടത്തെ സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമായി, ഇവിടെ ഇസ്‌ലാം-ക്രിസ്ത്യൻ മതവിശ്വാസികൾ ഉൾപ്പെടെയുള്ളവർ ആറ്റുകാൽ അമ്മയുടെ ഭക്തർക്ക് സഹായവുമായി ഒരുപോലെ മുന്നോട്ടുവരുന്നു.

'ദി കേരള സ്റ്റോറി' പോലുള്ള സിനിമകൾ കേരളത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത്, എന്താണ് യഥാർത്ഥ 'കേരള സ്റ്റോറി' എന്ന് ആറ്റുകാൽ പൊങ്കാല അടയാളപ്പെടുത്തുന്നു.

#keralam #attukalpongala






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home