"ഇത് അംഗീകരിക്കാനാകില്ല, നിയമവിരുദ്ധം"; എഐ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നടി നിവേദ തോമസ്

നിവേദ തോമസ് | Image: NivedaThomas/Instagram
എഐ ഉപയോഗിച്ച് തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടി നിവേദ തോമസ്. ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും, നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നിവേദയുടെ പ്രതികരണം.

"സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവെച്ച ഒരു ചിത്രത്തെ ദുരുപയോഗം ചെയ്ത് എഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ ഇത്തരം ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇത് എൻ്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്. ഇത്തരം പ്രവർത്തി ചെയ്യുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകൾ, ഉടനടി അത് അവസാനിപ്പിക്കുകയും നീക്കംചെയ്യുകയും വേണം. ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളും" - നിവേദ വ്യക്തമാക്കി.










0 comments