ad
Deshabhimani

ഷീറ്റ് കെട്ടി മറയ്ക്കുന്ന ഇന്ത്യൻ പൗരന്മാർ; ഡൽഹിയിലെ ചേരികളിലൂടെയുള്ള വീഡിയോ പങ്കുവച്ച് എ എ റഹിം എംപി

AA Rahim MP.jpg
വെബ് ഡെസ്ക്

Published on Sep 20, 2026, 11:33 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്ന സാഹചര്യത്തിൽ ചേരികളെയാകെ ഷീറ്റ് കെട്ടി മറയ്ക്കുന്ന കേന്ദ്രനടപടിക്കെതിരെ എ എ റഹിം എംപി. ഡൽഹിയിലെ ചേരികളിലും ഒറ്റമുറി വീടുകളിലുമൂടെയുള്ള വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.


ചേരികൾക്കുള്ളിലെ ഒറ്റമുറി വീടുകളിൽ മനുഷ്യർ വളർത്തുമൃഗങ്ങളുമായി ജീവിക്കുന്നതും വിഡിയോയിൽ കാണാം. ഡൽഹിയിൽ മാത്രം 800 ഓളം ചേരികളുണ്ട്. അതിൽ 675 എണ്ണവും ഔദ്യോഗികരേഖകളിലുള്ളവയാണ്.


ഈ ചേരികളിലെ 90 % വീടുകളിലും അടച്ചുറപ്പുള്ള മേൽക്കൂര, ശുദ്ധജലം, അടുക്കള, ശുചിമുറി എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടാകില്ല. ഇത്തരം ചേരികളിൽ പലപ്പോഴായി നടത്തുന്ന ഇടിച്ചുനിരത്തലുകളിൽ 5185 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തരിപ്പണമാക്കിയിട്ടുള്ളത്.


അതിലൂടെ 15,000 ത്തിലധികം ജനങ്ങൾ ഭവനരഹിതരായതായി സർക്കാർ രേഖകളിൽ തന്നെയുണ്ട്. അസമത്വത്തിന്റെ ഇന്ത്യൻ കാഴ്ചയാണിതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home