Deshabhimani

ശരീരം മൂടിക്കെട്ടി കൊറോണയുമായുള്ള ഏറ്റുമുട്ടൽ; ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ: ആലപ്പുഴയിലെ രോഗിയെ പരിചരിച്ച നഴ്‌സിന്റെ കുറിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 14, 2020, 12:11 PM | 0 min read

കൊറോണ വൈറസ്‌ ബാധയേറ്റ്‌ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടായിരുന്ന വിദ്യാർഥി ഇന്നലെ ആശുപത്രി വിട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ്‌ കേരളം ഇത്തവണയും ഒരു ദുരന്തത്തെ അതിജീവിക്കുന്നത്‌. വൈറസ്‌ ബാധയേറ്റ രോഗിയെ ചികിത്സിച്ച നഴ്‌സ്‌ മൃദുലയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാൽ എനിക്ക് പറയാൻ കഴിയും ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും. ലോകം മുഴുവൻ VIRUS ഇൽ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാൻ കിട്ടിയ ഈ ഒരു അവസരം എന്നും ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവൽ കൂടി നമ്മടെ ആലപ്പുഴ മെഡിക്കൽ കോളേജ് inu സ്വന്തം. ഇത്രയും നന്നായി എല്ലാം നടന്നു എങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓർക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവർ പോലും മറന്നു കഴിഞ്ഞു. മുഴുവൻ സമയവും ഇതിനായി മാറ്റിവെച കുറെ പച്ചയായ മനുഷ്യർ.

I m so proud to be a part of our medical college team. I wholeheartedly congratulating entire team. Special recognition should be given to our hospital infection control team Dr. Anitha madhavan, Janeesh NM, Veena Chacko, Hospital CNEU team coordinators Arshad.A, sheeja sr, shyla sr, all staff nurses, attenders, medical and nursing ssuperintendent, team of doctors and every one......... I was not part of the team from its begining, so pardon me if i missed anyone...

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Pinarayi Vijayan Speaking

02

print edition വൈദ്യുതിക്കൊള്ള ലക്ഷ്യമിട്ടു; അപഹാസ്യനായി മുഖ്യമന്ത്രി
KERALA PSC

03

print edition ലക്ഷ്യം "ആക്ടിങ് ഭരണം'
black money

04

print edition 1500 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home