Deshabhimani

പിഎസ്‌സി: അക്കാദമിക് യോഗ്യത ഇല്ലാതെ പുതിയ അംഗങ്ങൾ

v d satheesan veh deal
വെബ് ഡെസ്ക്

Published on Nov 20, 2026, 03:28 AM | 1 min read

തിരുവനന്തപുരം : പിഎസ്‌സി അംഗങ്ങളായി യുഡിഎഫ് നിശ്‌ചയിച്ചത് ഭരണ-, ഔദ്യോഗിക പ്രവർത്തന പരിചയമോ യോഗ്യതകളോ ഇല്ലാത്തവരെ. രാഷ്ട്രീയ പശ്ചാത്തലംമാത്രം മാനദണ്ഡമാക്കിയാണ്‌ നിയമനം. പട്ടികയിലെ അഞ്ചുപേരും സജീവ രാഷ്ട്രീയ ഭാരവാഹികളോ നേതാക്കളുടെ അടുത്ത ബന്ധുക്കളോ ആണ്. ഭരണഘടനയുടെ 316–ാം അനുഛേദപ്രകാരം അംഗങ്ങളിൽ പകുതിപ്പേരെങ്കിലും പത്ത് വർഷമെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിൽ സേവനം അനുഷ്ഠിച്ചവരാകണം. ഭരണവിഷയങ്ങളിലും സർവീസ് ചട്ടങ്ങളിലും പ്രാവീണ്യമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കാനാണിത്.

ശേഷിക്കുന്ന പകുതി അംഗങ്ങൾ അക്കാദമിക്‌, നിയമം, ശാസ്ത്ര-സാങ്കേതികം മേഖലകളിൽ മികവ് തെളിയിച്ചവരാകണം. യുഡിഎഫ് നിയമിക്കുന്നവരിൽ 10 വർഷത്തെ സർക്കാർ സർവീസ് പരിചയമുള്ളത് മുൻ പിഎസ്‌സി ഉദ്യോഗസ്ഥൻ രമേശ് എം തമ്പിക്ക് മാത്രം. എന്നാൽ ഇയാൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന, ഖാദി ബോർഡ് പരീക്ഷയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. പിഎസ്‍സിയിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. എൽഡിഎഫ് സർക്കാർ നിയമിച്ച ചെയർമാൻ ഉൾപ്പെടെ അംഗങ്ങളെല്ലാം വിവിധ മേഖലകളിൽ പ്രഗൽഭരാണ്‌. കോളേജ് പ്രൊഫസർമാരും ഉയർന്ന തസ്തികകളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരും കമീഷൻ അംഗങ്ങളായിട്ടുണ്ട്. ആറുവർഷം അല്ലെങ്കിൽ 62 വയസ്സ് എന്ന കാലാവധി കഴിഞ്ഞാൽ പുനർനിയമനത്തിനോ മറ്റ് സർക്കാർ സർവീസുകളിൽ പ്രവർത്തനത്തിനോ കഴിയില്ലെന്ന വ്യവസ്ഥ ഇവർക്ക് ബാധകമാണ്.

സിഇടിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ പ്രൊഫസറായിരിക്കെയാണ്‌ ഇപ്പോഴത്തെ ചെയർമാൻ എം ആർ ബൈജു പിഎസ്‌സി അംഗമായത്‌. ബംഗളുരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസസിൽനിന്ന്‌ (ഐഐഎസ്‌സി) ഇലക്‌ട്രോണിക്സ്‌ ഡിസൈനിൽ ബിരുദാനന്തര ബിരുദവും പവർ ഇലക്‌ട്രോണിക്‌സിൽ ഡോക്ടറേറ്റുമുണ്ട്. 2004–-2005ൽ ഐഐഎസ്‌സി സ്വർണ മെഡൽ ജേതാവുമാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani - ദേശാഭിമാനി ദിനപ്പത്രം

01

print edition യുഡിഎഫിൽ പൂത്തുലഞ്ഞത്‌ ഭിന്നത
Pinarayi Vijayan Speaking

02

print edition വൈദ്യുതിക്കൊള്ള ലക്ഷ്യമിട്ടു; അപഹാസ്യനായി മുഖ്യമന്ത്രി
KERALA PSC

03

print edition ലക്ഷ്യം "ആക്ടിങ് ഭരണം'
black money

04

print edition 1500 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home