Deshabhimani

print edition വൈദ്യുതിക്കൊള്ള ലക്ഷ്യമിട്ടു; അപഹാസ്യനായി മുഖ്യമന്ത്രി

Pinarayi Vijayan Speaking
avatar
പ്രത്യേക ലേഖകൻ

Published on Nov 20, 2026, 03:25 AM | 1 min read

തിരുവനന്തപുരം : വിവാദ വൈദ്യുതി കരാറിൽ നിരത്തിയ ന്യായീകരണങ്ങൾ മുഖ്യമന്ത്രി വി ഡി സതീശനെ കൂടുതൽ അപഹാസ്യനാക്കിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. പീക്ക്‌ അവറിൽ ടെൻഡറുകൾ വന്നില്ലെന്നത്‌ തെറ്റാണ്‌. ടെൻഡർ തുറന്നത്‌ സെപ്തംബർ 29നാണെങ്കിൽ, 23ന്‌ തന്നെ വിഇഎച്ചുമായി കരാറായിരുന്നു. പത്തിലെ ടെൻഡറിൽ 19 കമ്പനികൾ പത്തുരൂപയിൽ താഴെ നിരക്ക്‌ ക്വാട്ട്‌ ചെയ്തിരുന്നു. വിവാദ കരാറിന്‌ നിന്നത്‌ അനാവശ്യമായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇതുസംബന്ധിച്ച രേഖകളെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാറ്റാടി വൈദ്യുതിക്ക്‌ നാല്‌ രൂപയിൽത്താഴെ നിരക്കുള്ളപ്പോഴാണ്‌ 11 രൂപയ്ക്ക്‌ വാങ്ങിയത്‌. 252 കോടിയുടെ അഴിമതിക്കായിരുന്നു നീക്കം. കാറ്റിന്റെ ലഭ്യത കുറഞ്ഞതിനാൽ വൈദ്യുതി ലഭിച്ചില്ല, കൊള്ളയും നടന്നില്ല. അഞ്ചുകോടിയിൽ താഴെ രൂപയ്ക്കേ കിട്ടിയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ അർഥമതാണ്‌. 200 കിട്ടേണ്ടിടത്ത്‌ 17 ദിവസം 30 മെഗാവാട്ടാണ്‌ ലഭിച്ചത്‌. വിഇഎച്ച്‌ ഉടമസ്ഥരായ ഇനോക്സ്‌ ജിഎഫ്‌എൽ ഗ്രൂപ്പും സെബിയുടെയും കേന്ദ്ര റഗുലേറ്ററി കമീഷന്റെയും നടപടി നേരിടുന്നവരാണ്‌. ഹിമാചലിന്റേതുൾപ്പെടെ മുഴുവൻ രേഖകളും പുറത്തുവിടണം.

ജുഡീഷ്യൽ അന്വേഷണത്തിലൂടെയേ വസ്തുത പുറത്തുവരൂ. അരിയിൽ ഷുക്കൂർ കേസിൽ പി ജയരാജനേയും ടി വി രാജേഷിനേയും ദുരുദ്ദേശ്യത്തോടെയാണ്‌ പ്രതിചേർത്തതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കോടതിവിധി. അവരെ പ്രതിചേർത്തതിലാണ്‌ ഗൂഢാലോചന. പത്ത്‌ വർഷം അധികാരത്തിൽ ഇല്ലാതിരുന്നതിലുള്ള വല്ലാത്ത ആർത്തിയാണ്‌ സുഹൈൽ ഷാജഹാനെ പോലുള്ളവരുടെ വിഷയത്തിൽ കാണുന്നത്‌. കോൺഗ്രസിലെ പ്രധാനികൾ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ അന്വേഷണം നടത്തുന്നതിന്‌ തടസ്സംനിന്നുവെന്ന മുൻ നിയമമന്ത്രി വീരപ്പ മൊയ്‌ലിയുടെ വെളിപ്പെടുത്തൽ ഗ‍ൗരവമുള്ളതാണെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani - ദേശാഭിമാനി ദിനപ്പത്രം

01

print edition യുഡിഎഫിൽ പൂത്തുലഞ്ഞത്‌ ഭിന്നത
KERALA PSC

03

print edition ലക്ഷ്യം "ആക്ടിങ് ഭരണം'
black money

04

print edition 1500 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home