Deshabhimani

print edition യുഡിഎഫിൽ പൂത്തുലഞ്ഞത്‌ ഭിന്നത

....
വെബ് ഡെസ്ക്

Published on Nov 20, 2026, 03:34 AM | 1 min read

തിരുവനന്തപുരം : സർക്കാർ അധികാരത്തിലെത്തി ആറുമാസം തികയുന്ന ദിവസംതന്നെ മന്ത്രിസഭയിലെ ഭിന്നത പരസ്യമായതിനെ ന്യായീകരിക്കാനാകാതെ യുഡിഎഫ്‌, കോൺഗ്രസ്‌ നേതാക്കൾ. മന്ത്രിസഭയിലുണ്ടായ തർക്കത്തെ ജനാധിപത്യത്തിന്റെ മനോഹാരിതയെന്നുപറഞ്ഞ്‌ സതീശൻ ന്യായീകരിച്ചെങ്കിലും മുഖ്യമന്ത്രിയോടുള്ള അതൃപ്‌തി പ്രകടമാക്കുന്നതായിരുന്നു മന്ത്രിമാരുടെ വ്യാഴാഴ്‌ചത്തെ പ്രതികരണങ്ങൾ. മന്ത്രിസഭായോഗത്തിൽ തർക്കമുണ്ടായെന്ന്‌ ചെന്നിത്തലയും സണ്ണി ജോസഫും എം ലിജുവും സമ്മതിച്ചു. കൂടുതൽ ചർച്ച നടക്കുമെന്നും എല്ലാവർക്കും അഭിപ്രായങ്ങളുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തീരുമാനങ്ങൾ ഏകപക്ഷീയമാക്കുന്നത് ശരിയല്ലെന്നും കഴിയുന്നത്ര ആലോചിച്ച് തീരുമാനത്തിലെത്തുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ്‌ പറഞ്ഞു.

ചർച്ചകളും തർക്കങ്ങളും സ്വാഭാവികമെന്ന്‌ മന്ത്രി എം ലിജുവും പ്രതിക
രിച്ചു. മന്ത്രിസഭായോഗത്തിൽ അജൻഡയ്‌ക്കുപുറത്തുള്ള വിഷയമായാണ്‌ പിഎസ്‌സി അംഗങ്ങളുടെ നിയമനം വന്നതെങ്കിലും മുൻകൂട്ടി അറിഞ്ഞ മന്ത്രിമാർ യോജിച്ച്‌ നീങ്ങി ഫയലിൽ ഒപ്പിട്ടില്ല. ജൂനിയർ മന്ത്രിമാർവരെ മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നിലപാടുകളെ തള്ളിപ്പറഞ്ഞു. എ പി അനിൽകുമാറും സണ്ണി ജോസഫും ആഞ്ഞടിച്ചപ്പോൾ ന്യായീകരിക്കാൻ കെ മുരളീധരനേ ഉണ്ടായുള്ളൂ. രമേശ്‌ ചെന്നിത്തല മധ്യസ്ഥന്റെ റോളിൽ വിഷയം കൈവിട്ടുപോകാതിരിക്കാനാണ്‌ ശ്രമിച്ചത്‌. സർക്കാർ അധികാരമേൽക്കുംമുമ്പ്‌ കോൺഗ്രസിൽ തുടങ്ങിയ തർക്കങ്ങളാണ്‌ മന്ത്രിസഭാ യോഗത്തിലേക്ക്‌ എത്തിയത്‌. കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന പ്രതിപക്ഷ വിമർശം ശരിവയ്‌ക്കുന്നതാണ്‌ കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Pinarayi Vijayan Speaking

02

print edition വൈദ്യുതിക്കൊള്ള ലക്ഷ്യമിട്ടു; അപഹാസ്യനായി മുഖ്യമന്ത്രി
KERALA PSC

03

print edition ലക്ഷ്യം "ആക്ടിങ് ഭരണം'
black money

04

print edition 1500 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home