Deshabhimani

print edition ലക്ഷ്യം "ആക്ടിങ് ഭരണം'

KERALA PSC
വെബ് ഡെസ്ക്

Published on Nov 20, 2026, 03:23 AM | 2 min read

തിരുവനന്തപുരം : അഞ്ച് യുഡിഎഫുകാരെ പിഎസ്‌സി അംഗങ്ങളായി നിയമിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ തിരക്കിട്ട നീക്കം ബിജെപിയുമായുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗം. പിഎസ്‍സി ചെയർമാനെയും നിലവിലെ അംഗങ്ങളെയും സസ്‌-പെൻഡ് ചെയ്യിപ്പിച്ച് പുതിയതായി നിയമിക്കപ്പെടുന്നവർക്ക്‌ "ആക്ടിങ് ഭരണം' നൽകി ഭരണഘടനാസ്ഥാപനത്തെ വരുതിയിലാക്കുകയാണ് ലക്ഷ്യം. സതീശൻ പ്രധാനമന്ത്രിയെ കാണുന്നതിന് തൊട്ടുമുമ്പുള്ള മന്ത്രിസഭായോഗത്തിൽ, പിഎസ്‍സി അംഗങ്ങളെ നിയമിക്കാൻ തീരുമാനിച്ചതും ഗൂഢാലോചനയുടെ ഭാഗമാണ്. ഗവർണർ ഓംപ്രകാശ് മാഥൂർ സർക്കാർ ശുപാർശ അംഗീകരിച്ച് അഞ്ച് അംഗങ്ങളെയും ഉടൻ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെയർമാനെയും നിലവിലെ അംഗങ്ങളെയും സസ്‌-പെൻഡ് ചെയ്യുന്ന അസാധാരണ സാഹചര്യമുണ്ടായാൽ കമീഷന്റെ പ്രവർത്തനം സ്‌തംഭിക്കാതിരിക്കാൻ അഞ്ചുപേരിലൊരാളെ ആക്‌-ടിങ് ചെയർമാനാക്കാം.

സസ്‌-പെൻഷൻ നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രിക്ക് മുൻകൂട്ടി വിവരം ലഭിച്ചതായാണ് സൂചന. മുൻ ഗവർണർ സ്ഥാനമൊഴിയുംമുമ്പ് പിഎസ്‌സിയെ പിരിച്ചുവിടാൻ രാഷ്‌-ട്രപതിക്ക് ശുപാർശ നൽകിയത്‌ സർക്കാരിന്റെ പൂർണ ഒത്താശയോടെയാണെന്ന് വ്യക്തമായിരുന്നു. ഭരണഘടനയുടെ 317 (2) അനുഛേദ പ്രകാരം ഗവർണറുടെ ശുപാർശ രാഷ്‌-ട്രപതി പരിശോധനകൂടാതെ സുപ്രീംകോടതിക്ക് കൈമാറിയാൽ, ഗവർണർക്ക് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്യാം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു. എന്നാൽ, ചെയർമാനെയോ അംഗങ്ങളെയോ പുറത്താക്കണമെങ്കിൽ സുപ്രീംകോടതിയുടെ ഔദ്യോഗിക അന്വേഷണവും വിചാരണയും നിർബന്ധമാണ്. ​പുതിയ അംഗങ്ങളുടേതെല്ലാം രാഷ്ട്രീയ, ബന്ധു നിയമനം പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് പ്രതിപക്ഷത്തിരിക്കെ വാദിച്ച സതീശൻ നിലപാട് വിഴുങ്ങി, യോഗ്യതയില്ലാത്തവരെയാണ് ശുപാർശ ചെയ്തത്. ആരോടും ചർച്ചചെയ്യാതെ അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചത് മന്ത്രിസഭായോഗത്തിൽത്തന്നെ പൊട്ടിത്തെറിക്കിടയാക്കി.

ഭരണമേഖലയിലെ പ്രവൃത്തിപരിചയമോ യോഗ്യതയോ പരിഗണിക്കാതെ രാഷ്‌ട്രീയ നിയമനമാണ് നടത്തിയത്‌. കോൺഗ്രസ്‌ പ്രതിനിധികളായി ജി ഗോപകുമാർ, രമേശ്‌ എം തന്പി, റോസമ്മ ഫിലിപ്പ്‌, ആർ സനൽകുമാർ, ലീഗ്‌ പ്രതിനിധി ഷാഫി ചാലിയം എന്നിവരെ നിയമിക്കാനാണ് തീരുമാനിച്ചത്. രമേശ്‌ എം തന്പി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്‌പെക്‌-ടർ തസ്‌-തിക പരീക്ഷയുടെ ചുമതലക്കാരനായിരുന്ന മുൻ ഉദ്യോഗസ്ഥനാണ്. റോസമ്മ ഫിലിപ്പ് കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യന്റെ ഭാര്യയാണ്. കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ്‌ എന്നതാണ് ഗോപകുമാറിന്റെ യോഗ്യത. സനൽകുമാർ ആലപ്പുഴയിലെ പ്രാദേശിക കോൺഗ്രസ് നേതാവാണ്‌. ലീഗ് സംസ്ഥാന സെക്രട്ടറിയാണ്‌ ഷാഫി ചാലിയം.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Pinarayi Vijayan Speaking

02

print edition വൈദ്യുതിക്കൊള്ള ലക്ഷ്യമിട്ടു; അപഹാസ്യനായി മുഖ്യമന്ത്രി
black money

03

print edition 1500 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home