ad
Deshabhimani

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ' തലൈവൻ തലൈവി ' യിലെ ഗാനങ്ങൾ

വെബ് ഡെസ്ക്

Published on Jul 15, 2025, 01:08 PM | 1 min read

ചെന്നൈ: വിജയ് സേതുപതിയും നിത്യ മേനോനും ഒരുമിക്കുന്ന ' തലൈവൻ തലൈവി ' ജൂലൈ 25 ന് തിയറ്ററുകളിൽ എത്തും. വിജയ് സേതുപതിയും നിത്യാ മേനോനും നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ പാണ്ഡിരാജും ഒത്തു ചേരുന്ന ചിത്രമാണ് ' തലൈവൻ തലൈവി'. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ​ഗാനങ്ങൾ പുറത്തിറക്കിയത്. റിലീസ് ചെയ്‌ത ഗാനങ്ങൾ നിമിഷങ്ങൾക്കകം ട്രെൻഡിങ്ങായി. സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസാണ് നിർമാതാക്കൾ. ചെമ്പൻ വിനോദ്, യോഗി ബാബു, ആർ കെ സുരേഷ്, ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- എം സുകുമാർ, ചിത്രസംയോജനം- പ്രദീപ് രാഘവ്, നൃത്ത സംവിധാനം- ബാബു ഭാസ്‌കർ, സംഘട്ടന സംവിധാനം- ക്ലായി കിങ്‌സൺ, പി ആർ ഒ : സി കെ അജയ് കുമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home