ad
Deshabhimani

വിസ്മയം തീർക്കാൻ 'വരവ്' എത്തുന്നു; ജൂൺ 12 ന് തീയേറ്ററുകളിൽ

Varavu Movie

വരവ് സിനിമയുടെ പോസ്റ്റര്‍

വെബ് ഡെസ്ക്

Published on May 04, 2026, 03:31 PM | 2 min read

കൊച്ചി: ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'വരവ്' എന്ന ആക്ഷൻ ചിത്രം ജൂൺ 12 ന് തീയേറ്ററുകളിലെത്തും. ജോജു ജോർജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ആദ്യമായാണ് മലയാളത്തിൽ കൈകോർക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്ത് വന്നിരുന്നു. ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തിയിരുന്നു. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്'.


ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധ പിടിച്ചു പിറ്റിയ ഷാജി കൈലാസും, ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെ തന്നെ ഇവരുടെ വരവും ആകാംക്ഷ വർധിപ്പിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 98 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ഹൈറേജിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ കെ സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.


ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി. ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.


ചിത്രത്തിന്റെ ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്:u യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home