ഇന്ത്യയിൽ റിലീസിനൊരുങ്ങി ദി ബ്രൂട്ടലിസ്റ്റ്; ഫെബ്രുവരി അവസാനമെത്തും

മുംബൈ : ഓസ്കർ നോമിനേഷനും ബ്രിട്ടിഷ് അക്കാദമി പുരസ്കാരവുമടക്കം നിരവധി അവാർഡുകൾ നേടി ശ്രദ്ധിക്കപ്പെട്ട ഹോളിവുഡ് ചിത്രം ദ ബ്രൂട്ടലിസ്റ്റ് ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 28ന് ചിത്രം തിയറ്ററുകളിലെത്തും. ബ്രാഡി കോർബറ്റ് സംവിധാനം ചെയ്ത് അഡ്രിയൻ ബ്രോഡി പ്രധാന വേഷത്തിലെത്തിയ പീരീഡ് ഡ്രാമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
78ാമത് ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡിൽ ബ്രൂട്ടലിസ്റ്റ് നാല് അവാർഡുകൾ നേടിയിരുന്നു. ബ്രാഡി കോർബെറ്റ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി. മികച്ച സിനിമറ്റോഗ്രഫി, മികച്ച സംഗീതം എന്നിവയ്ക്കുള്ള അവാർഡും ബ്രൂട്ടലിസ്റ്റിനായിരുന്നു. ഇതിനു പുറമെ ഓസ്കറിലേക്കും വിവിധ കാറ്റഗറികളിലേക്ക് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ചിത്രം ഫെബ്രുവരി 28ന് ഇന്ത്യയിലെ തിയറ്ററുകളിലെത്തുമെന്ന് യൂണിവേഴ്സൽ പിക്ചേഴ്സ് അറിയിച്ചു.









0 comments