Deshabhimani

എൻഎസ്എസ് ക്യാമ്പിലേക്ക് ആളെത്തേടി ടീം പ്രേംപാറ്റ; കാസ്റ്റിങ് കോൾ

Prempaatta.jpg
വെബ് ഡെസ്ക്

Published on Jan 08, 2026, 11:08 AM | 1 min read

തിരുവനന്തപുരം: രസകരമായ കാസ്റ്റിങ് കോളുമായി പ്രേംപാറ്റ സിനിമയുടെ പോസ്റ്റർ പുറത്ത്. ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ ആണ് പ്രേംപാറ്റ.


ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാർ. എൻഎസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിലാണ് ഇപ്പോൾ പ്രേംപാറ്റയുടെ കാസ്റ്റിംഗ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഓഡിഷൻ നടക്കുന്നത്. 17 മുതൽ 22 വരെ സ്ക്രീൻ ഏജ് തോന്നിക്കുന്ന എല്ലാ ജൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ട്.


സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന പ്രേംപാറ്റ സെൻട്രൽ പിക്‌ചേഴ്സ് ആണ് തീയേറ്ററുകളിൽ എത്തിക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home