Deshabhimani

സഞ്ചാരികളുടെ ആകർഷിച്ച് ലഡാക്ക്; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്

Ladakh
വെബ് ഡെസ്ക്

Published on Oct 14, 2026, 06:30 PM | 1 min read

ഇന്ത്യയിലും വിദേശത്തുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ലഡാക്ക്. പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലഡാക്കിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുകയാണെന്നാണ്. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ 4,60,667 വിനോദസഞ്ചാരികളാണ് ലഡാക്കിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,78,599 സഞ്ചാരികളാണ് ലഡാക്ക് സന്ദർശിച്ചത്. ഇതോടെ ഈ വർഷം ആദ്യ ഒമ്പത് മാസത്തെ സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷത്തെ ആകെ വിനോദസഞ്ചാരികളുടെ എണ്ണത്തേക്കാൾ 37.16 ശതമാനം ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.


2026 സെപ്റ്റംബറിൽ മാത്രം 55,582 വിനോദസഞ്ചാരികൾ ലഡാക്കിലെത്തിയതാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 34,610 സഞ്ചാരികളാണ് എത്തിയത്. അതായത് ലഡാക്കിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഒരു വർഷത്തിനിടെ 60.6 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.


ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് മാത്രം 4,20,927 വിനോദസഞ്ചാരികളാണ് ലഡാക്കിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,03,838 ഇന്ത്യക്കാരാണ് ലഡാക്ക് സന്ദർശിച്ചത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 32,034 നിന്ന് 39,740 ആയി വർധിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണത്തിൽ 38.54 ശതമാനവും വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 24.06 ശതമാനവും വർധനവുണ്ടായിട്ടുണ്ട്.


ലഡാക്ക് ബൈക്ക് വീക്ക്, ലഡാക്ക് മാരത്തൺ, വിവിധ പ്രാദേശിക ഉത്സവങ്ങളെല്ലാമാണ് സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്. ഇതിനു പുറമേ ലിലിയം പുഷ്പ കൃഷിയും ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ഉയരത്തിലുള്ള വന്യജീവി സഫാരിയും വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.


കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ ലഡാക്കിലെത്തിയത് 3,35,872 വിനോദസഞ്ചാരികളായിരുന്നു. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനുള്ളിൽ തന്നെ ഈ കണക്ക് മറികടന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2026 അവസാനിക്കാൻ മൂന്ന് മാസം ശേഷിക്കെയാണ് ലഡാക്ക് പുതിയ നേട്ടം സ്വന്തമാക്കിയത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഭം​ഗിയുള്ള പരിസ്ഥിതിലോലമായ ഉയർന്ന പ്രദേശങ്ങളിലൊന്നായ ലഡാക്കിലെത്തുന്നവർ മാലിന്യസംസ്കരണം, ജലസംരക്ഷണം എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home