ഇമ്രാൻ ഹാഷ്മി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം; ക്രെയിനിൽ നിന്ന് കാർ വാനിലേക്ക് വീണു, നടന് അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ : ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന ഷൂട്ടിങ് സെറ്റിൽ അപകടം. സംഘട്ടനരംഗത്തിന്റെ ഷൂട്ടിങ്ങിനിടെ ക്രെയിനിൽ തൂക്കിയിട്ടിരുന്ന കാർ തലകീഴായി മറിഞ്ഞ് ഇമ്രാൻ ഹാഷ്മി സഞ്ചരിച്ച വാനിന് മുകളിൽ വീണു. അപകടത്തിൽ ഇമ്രാൻ ഹാഷ്മി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇമ്രാൻ ഹാഷ്മിക്ക് അരികിലാണ് കാർ വന്ന് പതിച്ചതെന്നാണ് റിപ്പോർട്ട്. 'ഗൺമാസ്റ്റർ ജി 9' എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലായെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രചരിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് സിനിമയിലെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. രംഗം ചിത്രീകരിച്ച കൃത്യമായ സ്ഥലത്തെക്കുറിച്ചും വ്യക്തതയില്ല. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ജെനീലിയ ഡിസൂസ, അപർശക്തി ഖുറാന, അഭിഷേക് സിങ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബർ 27ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.








0 comments