മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് 'ബ്ലൂ ഡ്രമ്മി'ല് ഒളിപ്പിച്ച കേസ്; ഭാര്യയ്ക്കും കാമുകനും വധശിക്ഷ

മീററ്റ് : മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി നീല ഡ്രമ്മിൽ ഒളിപ്പിച്ച സംഭവത്തിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ. മീററ്റ് ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ബ്ലൂ ഡ്രം കൊലപാതകമെന്ന് അറിയപ്പെട്ട കേസിൽ നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിന്റെ ഭാര്യയായ മുസ്കാൻ രസ്തോഗി , കാമുകൻ സാഹിൽ ശുക്ല എന്നിവരാണ് പ്രതികൾ. മുസ്കാനും സാഹിലും കൊല ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും മൃതദേഹം ഡ്രമ്മിൽ ഒളിപ്പിച്ചുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ഭീതി പരത്തുമെന്ന് കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. 2025 മാർച്ചിനാണ് സൗരഭ് രാജ്പുത് കൊല്ലപ്പെടുന്നത്. ഭാര്യ മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതനാക്കി. പിന്നീട് വീട്ടിലെത്തിയ സാഹിലും മുസ്കാനും ചേർന്ന് രാജ്പുതിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കുളിമുറിയിൽ വച്ച് മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു. ശേഷം ശരീരഭാഗങ്ങൾ ഒരു വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചു. പിന്നീട് കോൺക്രീറ്റ് നിറച്ച് അടച്ചു.
നീല ഡ്രമ്മാണ് അന്വേഷണത്തിൽ നിർണായകമായത്. 13 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് മുസ്കാനെയും സാഹിലിനെയും കോടതി കുറ്റക്കാരായി കണ്ടെത്തിയത്.








0 comments