തെരഞ്ഞെടുപ്പ് കമ്മിഷനോടുള്ള ചോദ്യങ്ങളിൽ സർക്കാർ എന്തിനാണ് ഇടപെടുന്നത്: പ്രകാശ് രാജ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ സർക്കാർ എന്തിനാണ് അസ്വസ്ഥരാകുകയും ഇടപെടുകയും ചെയ്യുന്നതെന്ന് നടനും സാമൂഹികപ്രവർത്തകനുമായ പ്രകാശ് രാജ്. ജന്തർ മന്തർ മിന്നൽ പ്രതിഷേധം നടത്താനെത്തിയ സിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രകാശ് രാജ് വിമർശനം ഉന്നയിച്ചു.
സിജെപി നേതാക്കൾ ജന്തർ മന്തറിനുള്ളിൽ പ്രവേശിച്ച് ഡൽഹിയിലെ സമാധാനം നശിപ്പിച്ചിട്ടില്ല. വെറും 12 പേർ ബാക്കിയുള്ള പ്രതിഷേധക്കാരെ പോലെ പ്രതിഷേധിക്കാനെത്തിയതാണ്. ഇത് രാജ്യത്തെ ഏറ്റവും വലിയ തമാശയാണ്.
പ്രതിഷേധിക്കുന്നവരെ അഞ്ച് ദിവസത്തോളം ജയിലിൽ കഴിയേണ്ടി വരുന്നു, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും നേരെ അക്രമം അഴിച്ചുവിടുന്നവർ പുറത്തിറങ്ങി നടക്കുന്നു എന്നതാണ് രാജ്യത്തെ നില. 2024 ലെ തെരഞ്ഞെടുപ്പ് വിജയവും ഇത്തരത്തിൽ അട്ടിമറിച്ചതാണ്.
ഗ്യാനേഷ് കുമാർ പുറത്ത് പോകുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ പിരിച്ചുവിടുകയും ചെയ്താൽ തങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന ഭാഗമാണ് മോദിക്കും അമിത് ഷായ്ക്കും. രാജ്യത്തെ സൈന്യവും പൊലീസ് സംവിധാനങ്ങളും സ്വന്തം യുവാക്കൾക്ക് നേരെ തന്നെ പ്രയോഗിക്കുന്ന ഭരണാധികാരിയാണ് മോദി.
ഇതിൽ ലോകം മുഴുവൻ മോദിയെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധിക്കാനനുവദിച്ചില്ലെങ്കിൽ രാജ്യം മുഴുവൻ ജന്തർ മന്തറാകും. എങ്ങനെയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.









0 comments