ad
Deshabhimani

നായകൻ ശ്രീനാഥ് ഭാസി

കുഞ്ഞാറ്റ ഇനി നായിക; പ്രിയതമൻ" ചിത്രം ഷൂട്ടിങ് ആരംഭിച്ചു

priyathaman kunjatta first movie
വെബ് ഡെസ്ക്

Published on Sep 24, 2026, 09:15 AM | 2 min read

കൊച്ചി: പ്രശസ്ത സിനിമ താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ചിത്രം ‘പ്രിയതമൻ' ഷൂട്ടിങ് ആരംഭിച്ചു. ശ്രീനാഥ് ഭാസിയാണ് നായക വേഷത്തിൽ എത്തുന്നത്. റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ രംഗങ്ങൾ പകർത്തിയത് കൊല്ലം ദളവാപുരം പള്ളിയിൽ വച്ചായിരുന്നു. ഷൂട്ടിങ്ങിനായി മനോജ് കെ ജയനും കുഞ്ഞാറ്റക്കൊപ്പം എത്തിയിരുന്നു.


ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമാണ കമ്പനി കൂടി ഈ ചിത്രത്തിലൂടെ എത്തുന്നു. ടി.എ റസാഖ് തിരക്കഥ യെഴുതി സിദ്ദിഖ്, വിനീത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ഏറെ പ്രേക്ഷക പ്രശംസ നേടിയ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയതമൻ'.


പത്മരാജ് രതീഷ്, സുധീർ കരമന, സുനിൽ സുഖദ, സുബിൻ ടാർസാൻ, ഖൈഫ്, വീണ നായർ, വിദ്യാ വിശ്വനാഥ്, എന്നിവരും ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തു. പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു രസികൻ കുടുംബചിത്രമായാണ് 'പ്രിയതമൻ' ഒരുക്കുന്നത്.


ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിനിടയിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രിയ എന്ന കഥാപാതരത്തെ തേജാലക്ഷ്മിയും വിശ്വാസ് എന്ന കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും അവതരിപ്പിക്കുന്നു.

ശാന്തി കൃഷ്‌ണ, ഇർഷാദ് അലി, മീരാ നായർ, പി പി കുഞ്ഞി കൃഷ്ണൻ, ദിനേശ് പണിക്കർ, മഞ്ജൂ പത്രോസ്, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്,ഖൈഫ്, സുബിൻ ടാർസൻ, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട എന്നിവരും പ്രധാന താരങ്ങളായെത്തുന്നു.


ക്യാമറ: പ്രദീപ് നായർ, കഥ : സാനു ഭാസ്കർ, സ്ക്രിപ്റ്റ്, ഡയലോഗ്സ്: കൃഷ്ണ പൂജപ്പുര, സംഗീതം രമേഷ് നാരായണൻ, ബിജിബാൽ. ലിറിക്‌സ്: റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. ബാക്ക്ഗ്രൗണ്ട് സ്കോർ : റോണി റാഫേൽ, എഡിറ്റർ: സിയാൻ ശ്രീകാന്ത്, കൊ -ഡയറക്ടർ: ഹാരിസൺ, ആർട്ട്‌ : അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഭാഷ് ഇളമ്പൽ, കോസ്റ്റ്യും: ഇന്ദ്രൻസ് ജയൻ, മേക്കപ്പ്: പട്ടണം ഷാ, കാസ്റ്റിങ് ഡയറക്ടർ: ആരോമൽ ആർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, അസ്സോസ്സിയേറ്റ് ഡയറക്ടർ: ശരത്, സഹസംവിധാനം: അനീഷ് കാട്ടിക്കോ, രാജേഷ് ആർ, റിസ്വാൻ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: രാജേഷ് തങ്കപ്പൻ, പിആർഓ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home