കൊണ്ടും കൊടുത്തും രണ്ടു പൊലീസുകാർ....'റോന്ത്' ട്രെയിലർ പുറത്ത്

വെബ് ഡെസ്ക്

Published on Jun 08, 2025, 08:31 PM | 2 min read

കൊച്ചി : ദിലീഷ് പോത്തൻ- റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീർ ചിത്രം 'റോന്തി'ന്റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബനാണ് ട്രെയിലർ പുറത്തിറക്കിയത്. യോഹന്നാൻ എഎസ്ഐയുടേയും ദിൻനാഥ് എന്ന പൊലീസ് ഡ്രൈവറുടേയും ജീവിതത്തിലൂടെ പൊലീസിന്റെ പട്രോളിംഗ് ജീപ്പിൽ പ്രേക്ഷകനെ കൊണ്ടുപോകുന്ന ഒരു യാത്രയാണ് ചിത്രം.


യോഹന്നാനായി ദിലീഷ് പോത്തനും ദിൻനാഥായി റോഷൻ മാത്യുവും അഭിനയിക്കുന്ന ചിത്രം ജൂൺ പതിമൂന്നിന് തിയറ്ററുകളിലെത്തും. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്നതും ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം തിരക്കഥയൊരുക്കുന്നതുമായ സിനിമ കൂടിയാണ് റോന്ത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമാതാവ്.


നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ചടങ്ങിൽ ഫെസ്റ്റിവൽ സിനിമാസിന്റെ ലോഗോ പുറത്തിറക്കി. സണ്ണി വെയിൻ, സൈജു കുറുപ്പ്, സിബി മലയിൽ, നമിത പ്രമോദ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഛായാ​ഗ്രഹണം- മനേഷ് മാധവൻ. സംഗീത സംവിധാനം- അനിൽ ജോൺസൺ. ഗാനരചന- അൻവർ അലി. എഡിറ്റർ- പ്രവീൺ മം​ഗലത്ത്. ട്രെയിലർ കട്ട്- അജ്മൽ സാബു. പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്. അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി. സൂപ്രവൈസിം​ഗ് പ്രൊഡ്യൂസർ- സൂര്യ രം​ഗനാഥൻ അയ്യർ. സൗണ്ട് മിക്സിം​ഗ്- സിനോയ് ജോസഫ്. സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ പി. ​ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്. പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്. കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്. മേക്കപ്പ് - റോണക്സ് സേവ്യർ. സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി. ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ. ഹെഡ് ഓഫ് മാർക്കറ്റിം​ഗ്- ഇശ്വിന്തർ അറോറ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ. പിആർഒ- സതീഷ് എരിയാളത്ത്. പിആർ സ്ട്രാറ്റജി- വർ​ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home