Deshabhimani

'ഡ്യൂൺ പാർട് 3' ഒരുങ്ങുന്നു: വില്ലനാവാൻ റോബർട് പാറ്റിൻസൺ

dune
വെബ് ഡെസ്ക്

Published on Apr 09, 2025, 05:59 PM | 2 min read

ഹോളിവുഡ് : പ്രേക്ഷക - നിരൂപക പ്രശംസയും അക്കാദമി അവാർഡുമടക്കം നേടി ഏറെ ശ്രദ്ധിക്കപ്പെട്ട അമേരിക്കൻ സ്പേസ് ഒപ്പേറ ചിത്രമായ ഡ്യൂണിന്റെ മൂന്നാം ഭാ​ഗം ഒരുങ്ങുന്നു. ഡ്യൂൺ: മെസായ ( Dune: Messiah) എന്ന പേരിലൊരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രത്തിൽ പ്രശസ്ത താരം റോബർട് പാറ്റിൻസൺ വില്ലനായി എത്തുമെന്നതാണ് പുതിയ വിവരം. ചിത്രത്തിലെ പ്രധാന വില്ലനായി റോബർട്ട് പാറ്റിൻസൺ എത്തുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ഫ്രാങ്ക് ഹെർബർട്ടിന്റെ സയൻസ് ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കി ഡെനിസ് വില്ലേന്യൂവ് സംവിധാനം ചെയ്യുന്ന ചിത്രം ഡ്യൂൺ പരമ്പരയിലെ മൂന്നാമത്തേതാണ്. 2021ൽ പുറത്തിറങ്ങിയ ഡ്യൂൺ പാർട് വണ്ണും 2024ൽ പുറത്തിറങ്ങിയ ഡ്യൂൺ പാർട് 2വും മികച്ച കളക്ഷൻ നേടിയിരുന്നു. തിമോത്തി ഷാലമെറ്റ്, ഓസ്റ്റിൻ ബട്ലർ, സെൻഡായ, ജേസൺ മൊമോവ, ഫ്ലോറൻസ് പു​ഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ നോവലിൻ്റെ രണ്ട് ഭാഗങ്ങളുള്ള അഡാപ്റ്റേഷനിൽ ആദ്യത്തേതാണ് 2021ൽ ഒന്നാം ഭാ​ഗമായി എത്തിയത്.


സ്പൈസസുകളാൽ സമ്പന്നമായ അരാക്കിസ് എന്ന ​ഗ്രഹത്തിനായി ഹൗസ് ആർട്രേയ്ഡിസും ബാരൺ വ്ലാ​ദിമിർ ഹാർക്കോനെനുമായി നടക്കുന്ന യുദ്ധമാണ് ആദ്യഭാ​ഗം. രണ്ടാം ഭാ​ഗത്തിൽ ഓസ്റ്റിൻ ബട്ലറാണ് വില്ലനായെത്തിയത്.


വാർണർ ബ്രോസ് പിക്ചേഴ്സിന്റെ ബാനറിൽ ലെജൻഡറി പിക്ചേഴ്സ് നിർമിച്ച ചിത്രം 2024ൽ ഏറ്റവും പണം വാരിയ പടങ്ങളിലൊന്നായിരുന്നു. 714 മില്യൺ ഡോളറാണ് ചിത്രം നേടിയത്. ഒന്നാം ഭാ​ഗവും കോവിഡ് മഹാമാരിക്കിടയിലും 410 മില്യൺ ഡോളർ നേടി. മൂന്നാം ഭാ​ഗം 2026ൽ പുറത്തിറങ്ങും.


ട്വിലൈറ്റ് ചിത്രങ്ങളുടെ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് റോബർട്ട് പാറ്റിൻസൺ. ഹാരി പോട്ടർ ആൻഡ് ദ ​ഗോബ്ലറ്റ് ഓഫ് ഫയർ (2005), ട്വിലൈറ്റ് (2008), ദ ട്വിലൈറ്റ് സാ​ഗ: ന്യൂ മൂൺ (2008), ദ ട്വിലൈറ്റ് സാ​ഗ: ബ്രേക്കിങ് ഡാൺ പാർട് 1 (2011), ദ ട്വിലൈറ്റ് സാ​ഗ: ബ്രേക്കിങ് ഡാൺ പാർട് 1 (2012), കോസ്മോപൊളിസ് (2012), ദ കിങ്ങ് (2019) ബാറ്റ്മാൻ (2022) എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിലൊരുങ്ങുന്ന ദ ഒഡീസിയിലും റോബർട് പ്രധാനവേഷത്തിലെത്തുന്നുണ്ട്.











deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home