11 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും; അൽഫോൺസ് പുത്രന്‍ - നിവിന്‍ പോളി ചിത്രമെത്തുന്നു, ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

കൊച്ചി : സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ വീണ്ടുമൊരു നിവിൻ പോളി ചിത്രമെത്തുന്നു. നീണ്ട 11 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകൻ തന്നെ നടത്തിയിരിക്കുകയാണ്.
നിവിൻ പോളിയുടെ 50-ാം ചിത്രമാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് 27-ാം തീയതി രാവിലെ 10 മണിക്ക് എറണാകുളം പത്മ തിയറ്ററില്‍ വച്ച് നടക്കും. എന്‍പി 50 (നിവിന്‍ പോളിയുടെ 50-ാം ചിത്രം) എന്നാണ് ചിത്രത്തിന്‍റെ നിലവിലെ വര്‍ക്കിംഗ് ടൈറ്റില്‍. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് പുത്രനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണിത്. പൃഥിരാജിനെ കേന്ദ്ര കഥാപാത്രമാക്കി 2022ൽ പുറത്തിറങ്ങിയ ഗോൾഡാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത അവസാന ചിത്രം.










0 comments