Deshabhimani

പടയപ്പയിൽ നീലാംബരി ആകാൻ ആദ്യം തീരുമാനിച്ചത് ഐശ്വര്യ റായിയെ- രജനികാന്ത്

AISWARYA
വെബ് ഡെസ്ക്

Published on Dec 10, 2025, 07:58 AM | 1 min read

സൂപ്പർഹിറ്റ് തമിഴ് ചിത്രം പടയപ്പയിൽ നീലാംബരി എന്ന ശക്തമായ കഥാപാത്രം ഐശ്വര്യാ റായ് ചെയ്യണമെന്നാണ് താൻ ആദ്യം ആഗ്രഹിച്ചിരുന്നതെന്ന് രജനീകാന്ത്. 'നീലാംബരി എന്ന കഥാപാത്രത്തേക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഐശ്വര്യാറായിയാണ് മനസ്സിൽവന്നിരുന്നത്. ഈ റോളിന് ഐശ്വര്യാ റായ് മികച്ചതാവുമെന്നും അവർതന്നെ അത് ചെയ്യണമെന്നും എനിക്ക് തോന്നി. അവരുടെ ഡേറ്റിന് വേണ്ടി മൂന്ന് മാസത്തോളം ഞങ്ങൾ ശ്രമിച്ചിരുന്നു. അവരുടെ ബന്ധുക്കൾ വഴിയും ബന്ധപ്പെടാൻ ശ്രമിച്ചു.

റോൾ നല്ലതാണെന്ന് അവർ പറഞ്ഞിരുന്നുവെങ്കിൽ, ഞങ്ങൾ കാത്തിരിക്കേണ്ടിവരും. ഒരു വർഷംവരെ കാത്തിരിക്കുമായിരുന്നു. കാരണം ആ കഥാപാത്രം ക്ലിക്കാവേണ്ടതുണ്ട്. അല്ലെങ്കിൽ ആ സിനിമ വർക്കാവില്ല. പിന്നീടാണ് അറിഞ്ഞത് അവർക്ക് ആ കഥാപാത്രത്തിന് താത്പര്യമില്ലെന്ന്.'


ശക്തമായ കണ്ണുകളുള്ള, ശരിയായ ഒരാളെ ഈ കഥാപാത്രത്തിനായി കണ്ടെത്താനായില്ലെങ്കിൽ നമ്മൾക്ക് ഈ സിനിമ നിർത്തിവെക്കാമെന്നുവരെ ഞാൻ രവികുമാറിനോട് പറഞ്ഞു. പിന്നീട് രവികുമാർ തന്നെയാണ് രമ്യ കൃഷ്ണന്റെ പേര് നിർദേശിച്ചത്. അതിന് ശേഷം അവരും സിനിമയുടെ ഭാഗമായി- രജനി പറയുന്നു


ഡിസംബർ 12-ന് ചിത്രം റീറിലീസ് ചെയ്യാനിരിക്കെ പുറത്തുവിട്ട 'ദി റിട്ടേൺ ഓഫ് പടയപ്പ' എന്ന വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. രജനീകാന്തിന്റെ 75-ാമത് ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. പടയപ്പയുമായി ബന്ധപ്പെട്ട രസകരമായ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.


ചിത്രത്തിൽ അതിശക്തമായ കഥാപാത്രമായിരുന്നു നീലാംബരി. രമ്യ കൃഷ്ണന്റെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റി. അതോടുകൂടി രമ്യ കൃഷ്ണൻ ഒരു താരമായും വളർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home