ad
Deshabhimani

ആട് ജീവിതം 'ഔട്ട് ' : ഓസ്‌കര്‍ അന്തിമ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു

aadu
വെബ് ഡെസ്ക്

Published on Jan 23, 2025, 08:40 PM | 1 min read

97-മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്നും

ബ്ലസിയുടെ ആട് ജീവിതം പുറത്ത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രീകരണവും എ ആര്‍ റഹ്‌മാന്റെ സംഗീതവുമൊക്കെ ചേര്‍ന്ന ചിത്രം ഇന്ത്യയില്‍ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച ഓസ്‌കര്‍ നാമനിര്‍ദേശത്തിനുള്ള അന്തിമ പട്ടികയില്‍ നിന്നും ആട് ജീവിതം പുറത്താവുകയായിരുന്നു.


മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ അത് അവിസ്മരണീയമായ ദൃശ്യാവിഷ്‌കാരമായി. ചിത്രത്തില്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്.


അതേസമയം, ആടുജീവിതത്തിനായി എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍നിന്ന് പുറത്തായി. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ക്ക് ഇടംപിടിക്കാനായില്ല.


ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്നു ആട് ജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനില്‍ സ്‌കോര്‍ വിഭാഗത്തില്‍ ഫെഡി അല്‍വാറസ് സംവിധാനം ചെയ്ത എലിയന്‍ റോമുലസ് ഉള്‍പ്പെടെ 20 സിനിമകള്‍ ഇടംപിടിച്ചു. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടംപിടിച്ചത്.


86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13-ന് ആണ് അവസാനിച്ചത്.


അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു ബ്ലെസി-പൃഥിരാജ്-എ.ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുക്കിയ ചിത്രത്തിന് ലഭിച്ചത്. ഓസ്‌കര്‍ പ്രാഥമിക പട്ടികയിലും ഇടംപിടിച്ചതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലുമായിരുന്നു.


ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കായി അയച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.



നേരത്തെ '2018 ' എന്ന മലയാള സിനിമ സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോയിരുന്നില്ല







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home