ad
Deshabhimani

'ഓപ്പറേഷൻ ത്രാൾ': രതീഷ് വേഗ - ജയസൂര്യ ചിത്രം വരുന്നു, ക്രിസ്തുമസിന് തിയറ്ററുകളിൽ

വെബ് ഡെസ്ക്

Published on Mar 16, 2026, 09:15 PM | 1 min read

കൊച്ചി: സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജയസൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഓപ്പറേഷൻ ത്രാൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഗുഡ്‍വിൽ എൻറർടെയ്ൻ‍മെൻറ്സാണ്. നടൻ മോഹൻലാലിൻറെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ പുറത്തിറക്കിയത്.


യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.


അതിർത്തിയിൽ ഭീകരർ വളഞ്ഞ ഒരു ബസ്സും, അവിടെനിന്നും മിലിറ്ററി ക്യാമ്പിലേക്ക് സഹായം അഭ്യർത്ഥിച്ചു എത്തുന്ന വയർലെസ് സന്ദേശവും—ആദ്യ നിമിഷം തന്നെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ. രാജ്യസുരക്ഷാ ഏജൻസികളുടെ സങ്കീർണ്ണമായ പ്രവർത്തനങ്ങളും അവർ നേരിടുന്ന കടുത്ത വെല്ലുവിളികളുമാണ് സിനിമയുടെ കാതൽ. ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.


സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് 'ഓപ്പറേഷൻ ത്രാൾ'. മലയാളത്തിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.


ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ്: എം ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിൻ്റ് മീഡിയ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻ്റ് എൽഎൽപി, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home