മെഡിക്കൽ ത്രില്ലർ 'ഡോസ്' ഒടിടിയിലേക്ക് ; എവിടെ കാണാം?

കൊച്ചി : സിജു വിൽസൺ കേന്ദ്ര കഥാപാത്രമായെത്തുന്ന മെഡിക്കൽ ത്രില്ലർ ഡോസ് ഒടിടിയിലേക്ക്. മെയ് മാസം തീയറ്ററുകളിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ആർ നായരാണ്.
നിരവധി മെഡിക്കൽ ക്രൈമുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജൂലൈ 10ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റർനാഷണൽ സൗത്ത് സിനിമാസ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹാ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് സ്ട്രീമിങ്.
എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിന്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. സിജു വിൽസൺ, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിൻ കുമാർ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അങ്കിത് ത്രിവേദിയാണ് കോ പ്രൊഡ്യൂസർ.











0 comments