ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ മക്കൾക്ക് എലി വിഷം നൽകി; മകൾ മരിച്ചു, മകൻ ചികിത്സയിൽ

പ്രതീകാത്മക ചിത്രം
തൃശൂർ: ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ മക്കൾക്ക് എലി വിഷം നൽകിയതിനെ തുടർന്ന് ഒരു കുട്ടി മരിച്ചു. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. ആനക്കല്ല് സ്വദേശി മുത്തുവാണ് ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെയുണ്ടായ കടുത്ത മാനസിക സമ്മർദ്ദനത്തിൽ രണ്ട് മക്കൾക്ക് എലി വിഷം നൽകിയത്. അതിൽ മുത്തുവിന്റെ മകളായ ഋതികയാണ് മരണപ്പെട്ടത്. ഋതികയുടെ മൂത്ത സഹോദരൻ ചികിത്സയിൽ തുടരുകയാണ്.
ആറും ഏഴും വയസുള്ള മക്കൾക്ക് വിഷം നൽകിയതിന് പിന്നാലെ മുത്തുവും ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു. ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പൊലീസ് നിരീക്ഷണത്തിൽ കഴിയവെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിരുന്നു. എന്നാൽ പൊലീസ് നിമിഷ നേരം കൊണ്ട് മുത്തുവിനെ പിടികൂടുകയും ചെയ്തിരുന്നു.











0 comments