ad
Deshabhimani

തുർക്കിക്ക് എഫ്-35 വിമാനങ്ങൾ നൽകരുത്; ട്രംപിന്‍റെ നീക്കത്തിനെതിരെ വിയോജിപ്പറിയിച്ച് നെതന്യാഹു

Nethanyaahu
വെബ് ഡെസ്ക്

Published on Jul 08, 2026, 04:55 PM | 1 min read

ജറുസലേം : തുർക്കിക്ക് അമേരിക്ക് എഫ്-35 വിമാനങ്ങൾ നൽകരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. എഫ്-35 സ്റ്റെൽത്ത് വിമാനങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിക്ക് നൽകാനൊരുങ്ങുകയാണെന്ന വാർത്തകൾക്കെതിരെയാണ് നെതന്യാഹു വിയോജിപ്പ് അറിയിച്ചത്.


യുദ്ധവിമാനങ്ങൾ നൽകിയതുകൊണ്ട് തുർക്കിയും യുഎസും സൗഹൃദം സ്ഥാപിക്കാൻ പോകുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരാമർശം. തുർക്കി പ്രസി‍ഡന്റ് റജബ് തയ്യിബ് എർദോഗന്റെ ഭരണകൂടം മുസ്ലീം ചിന്താ​ഗതിയിൽ സ്വാധീനമുള്ളവരാണെന്നും അവർ അമേരിക്കയെ വെറുക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. അത്യാധുനിക യുദ്ധവിമാനങ്ങൾ തുർക്കിയ്ക്ക് ലഭിക്കുന്നത് ഇസ്രയേലിന് വെല്ലുവിളിയാകുമെന്നതിനാലാണ് തീരുമാനത്തെ എതിർക്കുന്നതെന്നാണ് വിലയിരുത്തൽ.


നേരത്തെ ട്രംപ് തന്നെ തന്റെ ആദ്യ ഭരണകാലത്ത് ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് തുർക്കിക്ക് വിമാനങ്ങൾ നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 2019-ലാണ് റഷ്യൻ മിസൈൽ സംവിധാനം വാങ്ങിയതിന്റെ പേരിൽ എഫ്-35 പദ്ധതിയിൽനിന്ന് പുറത്താക്കിക്കൊണ്ട് തുർക്കിക്കുമേൽ യുഎസ് ഉപരോധമേർപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home