ad
Deshabhimani

മെസിയുടെ കേരള സന്ദർശന വിവാദം; പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു

messi
വെബ് ഡെസ്ക്

Published on Sep 03, 2026, 10:38 PM | 1 min read

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട്‌ ഉയർന്ന വിവാദത്തിൽ അന്വേഷണത്തിന്‌ പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) രൂപീകരിച്ച്‌ ഉത്തരവ്‌ ഇറങ്ങി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഐജി എസ് സതീഷ് ബിനോ, എസ്‌പി പി വിക്രമൻ, ഡിവൈഎസ്‌പിമാരായ പി എൽ ഷൈജു, മാത്യു എന്നിവരാണ്‌ അംഗങ്ങൾ. സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ നഷ്ടം സംഭവിച്ചിട്ടുണ്ടോ, ഫണ്ടിന്റെയും സ്പോൺസർഷിപ് തുകകളുടെയും സ്രോതസ്സ്‌ തുടങ്ങി ഒമ്പത്‌ കാര്യങ്ങളാണ്‌ അന്വേഷണ പരിധിയിൽ.

മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്‌ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി മുഖ്യമന്ത്രിക്ക്‌ നൽകിയ റിപ്പോർട്ടിൽ എസ്‌ഐടി അന്വേഷണം ശുപാർശ ചെയ്‌തിരുന്നു. തുടർന്ന്‌ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന്‌ മുഖ്യമന്ത്രിയില്‍നിന്നു ലഭിച്ച ശുപാര്‍ശക്കത്തിൽ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും തേടിയശേഷമാണ്‌ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home