ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന് പിന്നാലെ അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം. കണ്ണൂർ പരിയാരം പിലാത്തറയിലാണ് സംഭവം. പെരുന്തട്ട സ്വദേശിനി ലീന സുകുമാരന്റെ കാറാണ് അഞ്ചാംപീടിക ചിറക്കുറ്റി സ്വദേശിയായ ദീപക്ക് കുത്തിക്കീറിയത്. പിലാത്തറ റോയൽ കോംപ്ലക്സിൽ സെപ്തംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ടയർ കുത്തിക്കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ കാറുടമ പരിയാരം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു. നഷ്ടപരിഹാരമായി 20,000 രൂപ വേണമെന്നാണ് ഉടമ പരാതിയിൽ ആവശ്യപ്പെടുന്നത്. ഹെൽമെറ്റും മഞ്ഞ നിറത്തിലുള്ള റെയിൻകോട്ടും ധരിച്ചെത്തിയാണ് ദീപക്ക് കാറിന്റെ ടയർ കുത്തിക്കീറിയത്. ഭാര്യ ആര്യ കേസ് നൽകിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.









0 comments