കാളിദാസ് ജയറാം ചിത്രം ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ ടീസർ പുറത്ത്

കൊച്ചി: ‘ജൂൺ’, ‘മധുരം’, ‘കേരള ക്രൈം ഫയൽസ്’ എന്നീ ജനപ്രിയ ചിത്രങ്ങൾക്കും പരമ്പരയ്ക്കും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസ്' (Many Many Happy Returns) ടീസർ പുറത്തിറങ്ങി. കാളിദാസ് ജയറാം നായകനാകുന്ന പ്രണയ കോമഡി (Rom-Com) ചിത്രത്തിൽ പുതുമുഖ താരം ലക്ഷ്മി ജ്യോതിഷാണ് നായിക. നടൻ ലാൽ കാളിദാസിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഹമ്മദ് കബീറും ജോബിൻ ജോൺ വർഗീസും ചേർന്നാണ്. ആർ ജെ മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ കോ-റൈറ്റർ. '96', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
'ആട്ടം' എന്ന ചിത്രത്തിലെ എഡിറ്റിംഗിന് ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദ് ആണ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. അഹമ്മദ് കബീർ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ലിറിക്സ്: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: ഡിജിബ്രിക്‌സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.








0 comments