ജീത്തു ജോസഫ് ചിത്രം 'മിറാഷ്' ഫസ്റ്റ് ലുക്ക് നാളെ
കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് ഹക്കീം! പിന്നാലെ കമൻറുമായി ആസിഫും അപർണയും, ഇൻസ്റ്റഗ്രാമിൽ കൊണ്ടും കൊടുത്തും താരങ്ങൾ

കൊച്ചി: ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെൻറായി ഇറങ്ങിയ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്ക് താഴെ രസം പിടിപ്പിക്കുന്ന കമൻറുമായി താരങ്ങൾ. ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമൻറുമായി എത്തിയിരിക്കുന്നത്.
'തമ്പ് നെയിൽ അപ്ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ' എന്ന ഫെമി മറിയം എന്ന യുവതിയുടെ കമൻറിന് താഴെയാണ് കമൻറ് പ്രളയവുമായി താരങ്ങൾ എത്തിയിരിക്കുന്നത്. 'കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്' എന്ന കമൻറുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്. 'ആഹാ എന്നിട്ട്' എന്ന കമൻറുമായി പിന്നാലെ ഹന്ന എത്തി. 'ഹോ, പണ്ഡിതൻ ആണെന്ന് തോന്നുന്നു' എന്നാണ് അതിന് താഴെ അപർണയുടെ കമൻറ്. 'മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്' എന്ന രസികൻ കമൻറുമായി ഉടൻ ആസിഫ് അലിയുമെത്തി. ഇതോടെ തുടരെ തുടരെ കമൻറുകളുടെ ഒഴുക്കാണ്.
ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട 'കിഷ്കിന്ധാകാണ്ഡം' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മിറാഷ്'. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്ര'വും ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റ് പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റർ: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിൻറാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, ഗാനരചന വിനായക് ശശികുമാർ, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിങ് ടിങ്.
0 comments