ad
Deshabhimani

ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ 'ഫെമിനിച്ചി ഫാത്തിമ'യുടെ ട്രെയ്ലർ പുറത്ത്

feminichii

feminichii

വെബ് ഡെസ്ക്

Published on Oct 06, 2025, 06:23 PM | 1 min read

കൊച്ചി: ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'ഫെമിനിച്ചി ഫാത്തിമ'യുടെ ട്രെയ്ലർ പുറത്ത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച 'ഫെമിനിച്ചി ഫാത്തിമ' ഒക്ടോബർ 10-ന് തീയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ട്രെയ്ലർ റിലീസ് നടന്നത്.



ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും താമർ കെ.വിയും ചേർന്ന് നിർമിച്ച ചിത്രം അവതരിപ്പിക്കുന്നത് താമർ ആണ്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്.


ഐഎ്എഫ്‌കെ- ഫിപ്രസി മികച്ച അന്താരാഷ്ട്ര ചിത്രം, നെറ്റ്പാക് മികച്ച മലയാള ചിത്രം, സ്‌പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്- ഐഎഫ്എഫ്‌കെ, എഫ്എഫ്എസ്‌ഐ കെ.ആർ. മോഹനൻ അവാർഡ്, ബിഐഎഫ്എഫ് ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്‌കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, ഫിപ്രസി ഇന്ത്യ 2024-ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024-ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്‌സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കുമുള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനുമുള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കുമുള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ- ജർമൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. സംവിധായകൻ ഫാസിൽ മുഹമ്മദ് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home