Deshabhimani

തമിഴിൽ ആദ്യമായി സോളോ നായകനായി ഫഹദ്; 'അശരീരി'യുടെ ടൈറ്റിൽ വീഡിയോ പുറത്ത്

ashareeri fafa
വെബ് ഡെസ്ക്

Published on Nov 24, 2026, 01:49 PM | 1 min read

ഫഹദ് ഫാസിൽ ആദ്യമായി തമിഴിൽ സോളോ നായകനാകുന്ന ചിത്രത്തിന് 'അശരീരി'യുടെ ടൈറ്റിൽ വീഡിയോ പുറത്ത്. '96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സി പ്രേംകുമാറാണ് സംവിധാനം. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2027 ജനുവരി ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.


പ്രണയത്തിനും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ സംവിധായകനാണ് പ്രേംകുമാർ. എന്നാൽ ഇത്തവണ പതിവ് ശൈലിയിൽനിന്ന് മാറി ത്രില്ലറുമായാണ് എത്തുന്നതെന്നാണ് ടൈറ്റിൽ വീഡിയോ നൽകുന്ന സൂചന. പ്രേംകുമാറിന്റെ സംവിധാനത്തിൽ ഫഹദ് എത്തുന്നതും ചിത്രത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നുണ്ട്.


ശിവദയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ചേതൻ, ഗീത, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരും അഭിനയിക്കുന്നു. വേൽസ് ഫിലിംസ് ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് നിർമാണം. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. മഹേന്ദിരൻ ജയരാജു ഛായാഗ്രഹണവും ആർ ഗോവിന്ദരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഭാവന റിലീസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home