Deshabhimani

ശബരിമല സന്നിധാനത്തും പരിസരങ്ങളിൽ നിന്നും വനം-വന്യജീവി ഉദ്യോഗസ്ഥർ പിടികൂടിയത് 40 പാമ്പുകളെ

Sabarimala Temple Opens for Chingam Month Rituals
വെബ് ഡെസ്ക്

Published on Nov 24, 2026, 01:22 PM | 1 min read

ശബരിമല: മണ്ഡല-മകരവിളക്ക് കാലം തുടങ്ങിയശേഷം ശബരിമല സന്നിധാനത്തുനിന്നും പരിസരങ്ങളിൽ നിന്നും വനം-വന്യജീവി ഉദ്യോഗസ്ഥർ ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. മുഴുവൻ എണ്ണത്തേയും മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ അമ്പലക്കടവ് ഭാഗത്തു സുരക്ഷിതമായി വിട്ടയച്ചതായി സന്നിധാനം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി കെ മനോജ്‌ പറഞ്ഞു.

ആനകളെ തുരത്താൻ അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി എലിഫന്റ് സ്‌ക്വാഡുണ്ട്. രണ്ട് പമ്പ് -ആക്ഷൻ ഗണ്ണും പടക്കങ്ങളുമാണ് ആനകളെ തുരത്താൻ സ്‌ക്വാഡിനുള്ളത്.


പാമ്പിനെ പിടികൂടാൻ വകുപ്പിന്റെ മൂന്ന് സംഘങ്ങളുണ്ട്‌; രണ്ടെണ്ണം സന്നിധാനത്തും ഒന്ന് മരക്കൂട്ടത്തും. വന്യജീവി സാന്നിധ്യസാധ്യതയുള്ളതായി നാല് പോയിന്റുകളാണ് വകുപ്പ് അടയാളപ്പെടുത്തിയിട്ടുള്ളത്. -പാണ്ടിത്താവളം, ഉരൽക്കുഴി, പുല്ലുമേട് ട്രക്കിങ് പാത, ചരൽമേട്. ഇവിടങ്ങളിൽ 24x7 പട്രോളിങ്ങുണ്ട്.

​

​വന്യജീവികൾക്ക് തീറ്റ നൽകരുത്


തീർഥാടകർ വന്യജീവികൾക്ക് തീറ്റ നൽകുന്നത് അതീവ അപകടകരമാണെന്ന് ആർഎഫ്ഒ മുന്നറിയിപ്പ് നൽകി. ഇത്‌ നിരോധിച്ചതാണെങ്കിലും പലരും കുരങ്ങുകൾക്കും മലയണ്ണാനുമൊക്കെ അനധികൃതമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ട്. " മൃഗങ്ങൾ തീർഥാടകരെ മാന്തുകയോ ദേഹത്തു പോറലേൽപ്പിക്കുകയോ ചെയ്താൽ വാക്സിൻ എടുക്കേണ്ട അവസ്ഥ വരും. ഗുരുതരമായ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home