ആ ദിവസം മരിച്ചവരെല്ലാം ഉണർത്തപ്പെടും; വിഷ്വൽസ് ഇല്ലാതെ കേട്ടാലും വൻ ഹൊറർ; ചർച്ചയായി ഡീയസ് ഈറെ നരേഷൻ

തിരുവനന്തപുരം: വിഷ്വൽസ് ഇല്ലാതെ കേട്ടാൽ പോലും വൻ ഹൊറർ ഫീൽ തരുന്ന 'ഡീയസ് ഈറെ' നരേഷനാണ് സിനിമ ലോകത്തെ പുതിയ വിശേഷം.
"ക്രൂരമായ കാഹളത്തിന്റെ നാളം ഓരോ ശവകുടിരത്തിനെയും കീറിമുറിച്ച് ഏവരെയും സിംഹസനത്തിന്റെ മുൻപിൽ മുട്ട് കുത്തിക്കും. അന്ന് ആകാശവും ഭൂമിയും ചാരമായി കിടക്കും.കണ്ണുനീരും ഭയവും കൊണ്ട് ആ ദിവസം മരിച്ചവരെല്ലാം ഉണർത്തപ്പെടും." എന്ന വരികളാണ് പ്രിറിലീസ് ട്രെയിലറിലുള്ളത്.
പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ഒക്ടോബർ 31നാണ് തിയറ്ററുകളിൽ എത്തുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ സദാശിവൻ തന്നെയാണ്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയ്‌ലർ സൂചന നൽകുന്നത്. റിലീസ് അനൗൺസ്മെന്റ് ട്രെയിലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.
Related News
ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.










0 comments