ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹൻലാൽ

കൊച്ചി : ത്രില്ലർ സിനിമയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നു. മോഹൻലാൽ സിനിമയുടെ മൂന്നാം ഭാഗം ഉറപ്പെന്ന് ഫെയ്സ് ബുക്കിലൂടെ പോസ്റ്റ് ചെയ്തു. ജിത്തു ജോസഫിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും കൂടെ മോഹൻലാൽ നിൽക്കുന്ന ഫോട്ടോ സഹിതമാണ് ഫെയ്സ് ബുക്ക് പോസ്റ്റ്.
ദൃശ്യം 2 സൂപ്പർഹിറ്റായതിനുശേഷം ഏറ്റവും കൂടുതൽ തവണ പ്രേക്ഷകർ ആവർത്തിച്ചു ചോദിച്ചിട്ടുള്ള കാര്യമാണ് സിനിമയ്ക്ക് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്നത്. സംവിധായകൻ ജിത്തു ജോസഫ് അക്കാര്യം ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല.
ആശിർവാദ് സിനിമാസ് നിർമിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-3ന്റെ ചിത്രീകരണത്തെ കുറിച്ചോ മറ്റു അഭിനേതാക്കളെ കുറിച്ചോ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.









0 comments