നിയമം നിയമത്തിൻറെ വഴിക്കുതന്നെ പോകട്ടെ- സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയതിനു പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കുറച്ചു കാലമായി ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ആ വിഷയം ഉയർന്നപ്പോൾതന്നെ രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വിഷയത്തിൽ പൊലീസിൻറെ അന്വേഷണം കുറച്ചുനാളായി നടക്കുകയാണ്. എന്നാൽ അന്വേഷണം എവിടെയും എത്തിയിട്ടില്ല.. പരാതി നിയമാനുസൃതമായ നടപടികൾക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിൻറെ വഴിക്കുതന്നെ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.








0 comments